കാഡ കുടിശ്ശിക എഴുതിത്തള്ളി ആധാരം തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ട് മന്ത്രി കെ ടി ജലീലിന് നിവേദനം നല്‍കി

കാസര്‍കോട്:(www.kasargodvartha.com 29/07/2018) നിര്‍ത്തലാക്കിയ കാഡ പദ്ധതിയുടെ ഗുണഭോക്താക്കളുടെ കുടിശ്ശിക ഒഴിവാക്കി ആധാരങ്ങള്‍ തിരിച്ചേപ്പിക്കണമെന്ന് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ മന്ത്രി ഡോ. കെ.ടി ജലീലിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കാസര്‍കോട് വികസന അതോറിറ്റി (കാഡ) നിര്‍ത്തലാക്കുമ്പോള്‍ പഞ്ചായത്തിന് കൈമാറിയ വായ്പ സംബന്ധിച്ച രേഖകളും രജിസ്റ്ററുകളും കുടിശ്ശിക, വായ്പ തിരിച്ചടവ് എന്നീ കാര്യങ്ങളില്‍ രേഖപ്പെടുത്തല്‍ ഇല്ലാത്തവയായിരുന്നു. അതിനാല്‍ ലോണ്‍ തുക, തിരിച്ചടവ്, പലിശ, പിഴപ്പലിശ, കുടിശ്ശിക എന്നിവ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. കാഡ നേരിട്ട് വ്യക്തികള്‍ക്ക് വായ്പ നല്‍കിയതിനാണ് വ്യക്തിഗത വായ്പ, തിരിച്ചടവ് സംബന്ധിച്ച രേഖകള്‍ പഞ്ചായത്തിലും ലഭ്യമല്ല.

നിര്‍ത്തലാക്കിയ വികസന അതോറിറ്റികളില്‍ നിന്നും ഭവന നിര്‍മാണത്തിന് വായ്പയെടുത്തവരില്‍ നിന്നും വായ്പ കുടിശ്ശിക പിരിച്ചെടുത്ത് കെ.യു.ആര്‍.ഡി.എഫ്.സിക്ക് നല്‍കുന്നതിന് പഞ്ചായത്തുകളെ ചുമതലപ്പെടുത്തിയിരുന്നു. കാഡ നല്‍കിയ രേഖകളില്‍ നിന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ സ്‌കീമുകളിലായി വായ്പ എടുത്ത 30 ഗുണഭോക്താക്കള്‍ കുടിശ്ശിക വരുത്തിയതായി കാണുന്നു. ഈ 30 ഗുണഭോക്താക്കള്‍ ആകെ 5,79,000 രൂപ ഭവനനിര്‍മാണ വായ്പ എടുത്തിട്ടുണ്ട്. ഈ വായ്പ തുകയില്‍ 3,02,786 രൂപ തിരികെ ഒടുക്കിയതായി കാണുന്നു. ഇങ്ങനെ ഒടുക്കിയ കുടിശ്ശിക തുക പലിശ, പിഴപ്പലിശ എന്നിവ കൂടി ഉള്‍പ്പെട്ട തുകയാണ്. വായ്പ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി കെ.യു.ആര്‍.ഡി.എഫ്.സിക്ക് സമര്‍പ്പിച്ചിട്ടുള്ളതുമാണ്. പഞ്ചായത്ത് ഡയറക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലും വായ്പ സംബന്ധിച്ച കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

News, Kasaragod, Kerala, Minister,Panchayat President delivered memorandum to KT Jaleel


കാഡ നിര്‍ത്തലാക്കിയപ്പോള്‍ പഞ്ചായത്തിന് കൈമാറിക്കിട്ടിയ ഭവനവായ്പ ഗുണഭോക്താക്കള്‍ വര്‍ഷങ്ങളായി കൃത്യമായി വായ്പ തിരിച്ചടവ് നടത്തുന്നല്ല. അതിനാല്‍ വായ്പ തുക പലിശയും പിഴപ്പലിശയും ഉള്‍പ്പെടെ ഒരു വലിയ ബാധ്യതയായി തീര്‍ന്നിരിക്കുകയാണ്. തുക പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്നോ വികസന ഫണ്ടില്‍ നിന്നോ ഒടുക്കുന്നതിന് പഞ്ചായത്തിന്റെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ല. വായ്പ തുക തിരിച്ചടക്കുന്നതിന് പലിശ, പിഴപ്പലിശ എന്നിവ ഒഴിവാക്കിത്തരുന്നതിനും ഗുണഭോക്താക്കളുടെ വായ്പാ ബാധ്യത ഒഴിവാക്കുന്നതിനും പ്രശ്‌നത്തില്‍ അനുകൂലമായ ഉത്തരവ് ഉണ്ടാകണമെന്നും എ.എ ജലീല്‍ അഭ്യര്‍ത്ഥിച്ചു. വികസനകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ മുജീബ് കമ്പാറും പ്രസിഡണ്ടിനൊപ്പമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Minister,Panchayat President delivered memorandum to KT Jaleel


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?