നോട്ട് നിരോധനവും ജിഎസ്ടിയും തൊഴിലില്ലായ്മയുമാണ് ഇന്ത്യക്കാരുടെ മേല്‍ മോഡി നടത്തിയ ശരിയായ സര്‍ജിക്കല്‍ സ്‌ട്രൈക്കെന്ന് ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി
അഹമ്മദാബാദ്: (www.kvartha.com 03.07.2018) പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തി ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി രംഗത്ത്. നോട്ട് നിരോധനവും ജിഎസ്ടിയും തൊഴിലില്ലായ്മയുമാണ് 125 കോടി ഇന്ത്യക്കാരുടെ മേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ശരിയായ സര്‍ജിക്കല്‍ സ്‌ട്രൈക്കെന്നാണ് മേവാനിയുടെ കുറ്റപ്പെടുത്തല്‍.
അതിര്‍ത്തി കടന്ന് 2016 ല്‍ ഇന്ത്യന്‍ സേന നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ പുതിയ വിഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചില ടിവി ചാനലുകള്‍ പുറത്തുവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മേവാനിയുടെ പ്രതികരണം. ഗുജറാത്തില്‍നിന്നുള്ള എംഎല്‍എ കൂടിയാണ് മേവാനി.
നോട്ട് നിരോധനവും ജിഎസ്ടി നടപ്പിലാക്കലുമായിരുന്നു ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കാള്‍ വലുത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു പ്രധാനമന്ത്രി നല്‍കിയിരുന്ന വാഗ്ദാനം. ഇതു നടപ്പിലാക്കാത്തതു വഴി കര്‍ഷകരുടെ മേല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരിക്കുകയാണെന്നും മേവാനി കുറ്റപ്പെടുത്തി.
രണ്ടു കോടി പേര്‍ക്ക് ജോലി നല്‍കുമെന്നാണ് മോഡിജി അവകാശപ്പെട്ടിരുന്നത്. ഇതു പാലിക്കാതെ അദ്ദേഹം രാജ്യത്തെ യുവാക്കള്‍ക്കുമേല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരിക്കുകയാണ്. ഇതെല്ലാം കൊണ്ടുതന്നെ മോഡിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് തന്നെയാണു കൂടുതല്‍ വിനാശകരം. കാരണം 125 കോടി ജനതയുടെ മേലായിരുന്നു അത് പ്രയോഗിച്ചതെന്നും മേവാനി ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: PM did 'lethal surgical strike' by implementing GST, not providing jobs: Mevani, Ahmedabad, News, Politics, Criticism, Prime Minister, Narendra Modi, Gujarat, MLA, National.

Powered by Info News For You

Comments
Post a Comment