ബോട്ട് മുങ്ങി കാണാതായ ഏഴ് പേരെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു
ഹൈദരാബാദ്: (www.kvartha.com 15.07.2018) ആന്ധ്രയിലെ ഗോദാവരിയില്‍ ബോട്ട് മുങ്ങി കാണാതായവരില്‍ ഏഴ് പേരെ ഇതുവരേയും കണ്ടെത്താനായില്ല. രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്. ഇവരില്‍ ആറ് പേര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. 35 വയസുള്ള ഒരു സ്ത്രീയേയും ഇതുവരെ കണ്ടെത്താനായിട്ടില്ല.
ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും നേവിയുടെ മുങ്ങല്‍ വിദഗ്ദ്ധരും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. ഹെലികോപ്ടറിന്റെ സഹായത്തോടെയാണ് തിരച്ചില്‍. പന്ത്രണ്ടിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് അപകടത്തില്‌പെട്ടിരിക്കുന്നത്. ഇവരെ കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡുകള്‍ പരാജയപ്പെട്ടതോടെ മറ്റ് രക്ഷാപ്രവര്‍ത്തകരും തിരച്ചിലില്‍ പങ്കാളികളാവുകയായിരുന്നു.
ശനിയാഴ്ച വൈകിട്ടാണ് കോണ്‍ ക്രീറ്റ് പില്ലറില്‍ ഇടിച്ച് ബോട്ട് മുങ്ങിയത്. പണി പുരോഗമിക്കുന്ന പാലത്തിന്റെ പില്ലറിലാണ് ബോട്ടിടിച്ചത്. ഗോദാവരി നദിയില്‍ അടിയൊഴുക്കുള്ളത് രക്ഷപ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു.
സര്‍ക്കാരിന്റെ വനം മനം പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു ബോട്ടിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: HYDERABAD: A day after a boat carrying 33 people capsized in the river Godavari in Andhra Pradesh, six girls, all school students, and a 35-year-old woman could not be found despite multiple teams trying to locate survivors.
Keywords: National, Boat capsize

Powered by Info News For You

Comments
Post a Comment