ഊര്‍മിള ഉണ്ണിയെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി; പൊട്ടന്‍കളി ഇന്നസെന്റില്‍ നിന്ന് പഠിച്ചതോ, അതോ തിരിച്ചോ, 'ഉ.. ഊ.. എന്ന് അക്ഷരമാലയില്‍ പോലും മിണ്ടരുത്, അത് കേട്ടാല്‍ നാണോം മാനോം ഉള്ളവര്‍ ഛര്‍ദിക്കുമെന്ന് പരിഹാസവും

തിരുവനന്തപുരം: (www.kvartha.com 02.07.2018) നടന്‍ ദിലീപിനെ താര സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ട നടി ഊര്‍മിള ഉണ്ണിയെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. പൊട്ടന്‍കളി ഇന്നസെന്റില്‍ നിന്ന് ഊര്‍മിള ഉണ്ണി പഠിച്ചതാണോ, അതോ തിരിച്ചാണോ എന്ന് ശാരദക്കുട്ടി ചോദിക്കുന്നു.

ആ ആണ്‍വീടിന്റെ അഷ്ടൈശ്വര്യലക്ഷ്മി ഇവ്വിധം അവിടെ കുടികൊള്ളുന്നിടത്തോളം നട്ടെല്ലുള്ള ആണും പെണ്ണും അവിടെ വാഴില്ലെന്നും ശാരദക്കുട്ടി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഊര്‍മിള ഉണ്ണിക്ക് നേരെയുള്ള ശാരദക്കുട്ടിയുടെ പരിഹാസം.

Saradakutty's Facebook post against Urmila Unni, Thiruvananthapuram, News, Controversy, Trending, Criticism, Actress, Facebook, Post, Cinema, Entertainment, Kerala

'ഉ.. ഊ.. എന്ന് അക്ഷരമാലയില്‍ പോലും മിണ്ടരുത്. അത് കേട്ടാല്‍ നാണോം മാനോം ഉള്ളവര്‍ ഛര്‍ദ്ദിക്കും. ആദ്യമായാണ് ഒരു മനുഷ്യജീവിയെ ഒറ്റത്തൊഴിക്കു മറിച്ചിടണമെന്നു തോന്നിയത്. അറപ്പ് നെറുകം തലയോളം അരിച്ചു കയറുന്നു' എന്നും ശാരദക്കുട്ടി കുറിച്ചു.

നടന്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ അമ്മ യോഗത്തില്‍ ആവശ്യപ്പെടാന്‍ തനിക്ക് മാത്രമാണ് ധൈര്യമുണ്ടായിരുന്നതെന്ന് ഊര്‍മിള ഉണ്ണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ആക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകയായ നടിക്കൊപ്പം നില്‍ക്കേണ്ട ഊര്‍മിള ആരോപണ വിധേയനായ ആളെ പിന്തുണയ്ക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പൊട്ടന്‍കളി ഇന്നസെന്റില്‍ നിന്ന് ഊ. ഉണ്ണി പഠിച്ചോ അതോ തിരിച്ചാണോ..ഏതായാലും ആ ആണ്‍വീടിന്റെ അഷ്ടൈശ്വര്യലക്ഷ്മി ഇവ്വിധം അവിടെ കുടികൊള്ളുന്നിടത്തോളം നട്ടെല്ലുള്ള ആണും പെണ്ണും അവിടെ വാഴില്ല. ഉ.. ഊ.. എന്ന് അക്ഷരമാലയില്‍ പോലും മിണ്ടരുത്. അത് കേട്ടാല്‍ നാണോം മാനോം ഉള്ളവര്‍ ശര്‍ദ്ദിക്കും. ആദ്യമായാണ് ഒരു മനുഷ്യജീവിയെ ഒറ്റത്തൊഴിക്കു മറിച്ചിടണമെന്നു തോന്നിയത്. അറപ്പ് നെറുകം തലയോളം അരിച്ചു കയറുന്നു..

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Saradakutty's Facebook post against Urmila Unni, Thiruvananthapuram, News, Controversy, Trending, Criticism, Actress, Facebook, Post, Cinema, Entertainment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?