ചെറിയ കുട്ടികളോട് സൗഹാര്‍ദ പരമായി പെരുമാറേണ്ട അധ്യാപകര്‍ ക്രൂരമുഖം കാട്ടുന്നു: എം.എസ്.എഫ്
പൈവളികെ (www.evisionnews.co): മഞ്ചേശ്വരം സബ്ജില്ലയില്‍ പൈവളികെ പഞ്ചായത്തിലെ അട്ടഗോളി സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി ബാഗില്‍ നിന്നും പുസ്തകം എടുക്കാന്‍ വൈകിയെന്നാരോപിച്ച് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപിക ക്രൂരമായി മര്‍ദിച്ച അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന് എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പൊതുവിദ്യാഭ്യാസ മേല്‍മയുള്ളതും സൗഹാര്‍ദ അന്തരീക്ഷത്തിലുമാക്കേണ്ട സാഹചര്യത്തില്‍ കുട്ടികളെ ക്രൂരമായ പീഡനത്തിന് ഇരയാകുന്ന സംഭവം അപലപനീയമാണ്. പൊതുവിദ്യാഭ്യാസ ശാലകളിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള പ്രവര്‍ത്തനങ്ങളും ബന്ധപ്പെട്ടവര്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഇത്തരം അധ്യാപകരുടെ നീചമായ പ്രവര്‍ത്തിമൂലം സ്‌കൂളിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നത് ഇല്ലാതാകുന്നുവെന്ന് ആരോപിച്ചു. ഇത്തരം സംഭവം ഇനിയും അധ്യാപകരുടെ ഭാഗത്തില്‍ നിന്ന് ഉണ്ടായാല്‍ ശക്തമായ സമരപരിപാടിയിലേക്ക് എം.എസ്.എഫ് നേതൃത്വം നല്‍കുമെന്ന് മണ്ഡലം പ്രസിഡണ്ട് സിദ്ദീഖ് മഞ്ചേശ്വരവും ജനറല്‍ സെക്രട്ടറി സവാദ് അംഗടിമുഗറും പറഞ്ഞു.
Powered by Info News For You

Comments
Post a Comment