രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ശിവസേന മുഖപത്രം; പ്രസംഗത്തിലൂടെ പ്രതിപക്ഷത്തിന്റെ ശക്തമായ ശബ്ദമാകാന്‍ കഴിഞ്ഞു

ന്യൂഡല്‍ഹി: (www.kvartha.com 21.07.2018) രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ശിവസേന മുഖപത്രം. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിലൂടെ പ്രതിപക്ഷത്തിന്റെ ശക്തമായ ശബ്ദമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നാണ് മുഖപത്രമായ സാമ്‌നയിലൂടെ ശിവസേന അഭിപ്രായപ്പെട്ടത്.

അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ശക്തമായി ആഞ്ഞടിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് അവിശ്വാസപ്രമേയത്തിലെ യഥാര്‍ഥ വിജയിയെന്നും ശിവസേന പറയുന്നു.

"Just The Beginning": Shiv Sena Cheers Rahul Gandhi On Lok Sabha Speech, New Delhi, News, Politics, Trending, Lok Sabha, Rahul Gandhi, Meeting, National

അവിശ്വാസ പ്രമേയത്തെ ബിജെപി സര്‍ക്കാര്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ മറികടന്നെങ്കിലും സാമ്‌നയിലെ വാര്‍ത്തകള്‍ അധികവും പ്രതിപക്ഷത്തെ പുകഴ്ത്തുന്നതാണ്. പ്രസംഗത്തിനിടെ രാഹുല്‍ ഗാന്ധിയെത്തി നരേന്ദ്ര മോഡിയെ കെട്ടിപ്പിടിക്കുന്ന ചിത്രമടക്കം ഉള്‍പ്പെടുത്തി വാര്‍ത്ത നല്‍കിയാണ് സാമ്‌ന രാഹുലിന്റെ ലോക്‌സഭ പ്രകടനത്തെക്കുറിച്ചു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആദ്യമായാണ് ഇത്ര പ്രധാന്യം നല്‍കി സാമ്‌ന കോണ്‍ഗ്രസ് അനുകൂല വാര്‍ത്ത നല്‍കുന്നത്.

ഇതിനിടെ, ശിവസേന ചീഫ് വിപ്പ് സ്ഥാനത്തുനിന്നു ചന്ദ്രകാന്ത് ഖൈറയെ മാറ്റി. പാര്‍ട്ടി തീരുമാനത്തിനു മുന്‍പ് എംപിമാര്‍ക്കു വിപ്പ് നല്‍കിയതിന്റെ പേരിലാണു നടപടി. അവിശ്വാസ പ്രമേയത്തില്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ചു വോട്ട് ചെയ്യാനായിരുന്നു ശിവസേന എംപിമാരോടു വിപ്പ് നല്‍കി ആവശ്യപ്പെട്ടത്. പിന്നീട് ഈ തീരുമാനം മാറ്റിയിരുന്നു.

അതേസമയം, അവിശ്വാസപ്രമേയത്തില്‍ പിന്തുണ ആവശ്യപ്പെട്ട് അമിത് ഷാ, ഉദ്ധവ് താക്കറെയുമായി ഫോണില്‍ സംസാരിച്ചതായുള്ള റിപ്പോര്‍ട്ട് ശിവസേന തള്ളി. ആരുമായും ഉദ്ധവ് താക്കറെ സംസാരിച്ചിട്ടില്ലെന്നും വോട്ടെടുപ്പു സംബന്ധിച്ച് ആര്‍ക്കും ഉറപ്പു കൊടുത്തിരുന്നില്ലെന്നും ശിവസേന വൃത്തങ്ങള്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: "Just The Beginning": Shiv Sena Cheers Rahul Gandhi On Lok Sabha Speech, New Delhi, News, Politics, Trending, Lok Sabha, Rahul Gandhi, Meeting, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?