ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി സ്‌കൂള്‍ കുട്ടികള്‍

മാവേലിക്കര: (www.kvartha.com 25.07.2018) ദുരിതം പേറി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി എ.ആര്‍.സ്മാരക ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണ ദൗര്‍ലഭ്യം നേരിടുന്നതായുള്ള വാര്‍ത്തയറിഞ്ഞ് ഭക്ഷണപൊതികളുമായാണ് ഗൈഡ്‌സ് വിഭാഗം വിദ്യാര്‍ത്ഥികളും അധ്യാപകരും ക്യാമ്പുകളിലെത്തിയത്.

ആദ്യഘട്ടമെന്ന നിലയില്‍ ചെട്ടികുളങ്ങര കോളശേരില്‍ സ്‌കൂള്‍, കോയിക്കത്തറ സ്‌കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന നൂറോളം കുടുംബങ്ങള്‍ക്കാണ് വിദ്യാര്‍ത്ഥികള്‍ ഭക്ഷണമെത്തിച്ചത്.

School students serving food in relief camp, Mavelikkara, News, Trending, Food, Students, School, Teachers, Kerala

പ്രളയത്തെ പറ്റിയും ദുരിതബാധിതര്‍ നേരിടുന്ന ബുദ്ധിമുട്ടുകളെയും നേരിട്ട് മനസിലാക്കുവാനാണ്് ഭക്ഷണപൊതിയുമായി കുട്ടികള്‍ ക്യാമ്പുകളില്‍ എത്തിയതെന്ന് ഗൈഡ്‌സ് ക്യാപ്റ്റനായ സിന്ധു.എസ് പറഞ്ഞു.

മറ്റൊരു ഗൈഡ്‌സ് ക്യാപ്റ്റനായ ഡി.സുജാത, അധ്യാപകരായ എന്‍.മണിക്കുട്ടന്‍, ഷാജി.കെ, കെ രതീഷ്‌കുമാര്‍, കുഞ്ഞുമോന്‍, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് ജില്ലാ ട്രൈനര്‍ രേണുക എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം രമാദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭ രാജ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഇന്ദിരദാസ് എന്നിവരും പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: School students serving food in relief camp, Mavelikkara, News, Trending, Food, Students, School, Teachers, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?