മഞ്ചേശ്വരത്തിന്റെ വ്യാവസായിക പുരോഗതിക്ക് യുവ സംരംഭകര്‍ മുന്നിട്ടിറങ്ങണം
മഞ്ചേശ്വരം (www.evivisionnews.co): വിദ്യാഭ്യാസ- ഉദ്യോഗ- വ്യവസായ മേഖലകളില്‍ എന്നും പിന്നോക്കാവസ്ഥയുടെ കഥപറയുന്ന മഞ്ചേശ്വരം ബ്ലോക്കിന്റെ പ്രദേശങ്ങളില്‍ വിദ്യാസമ്പന്നരായ യുവതി യുവാക്കള്‍ നവസംരംഭങ്ങളുമായി മുന്നോട്ട് വന്നാല്‍ ഈമേഖലയുടെ വ്യാവസായിക പുരോഗതിയില്‍ കാതലായ മാറ്റംവരുത്താന്‍ കഴിയുമെന്ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്റഫ് പറഞ്ഞു.
യുവ സംരംഭകര്‍ക്കായി വ്യവസായ വകുപ്പും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തും സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പലപ്പോഴും സര്‍ക്കാറുകള്‍ തൊഴിലന്വേഷകര്‍ക്ക് പലവിധത്തിലുള്ള പദ്ധതികളും സഹായങ്ങളും നല്‍കുമ്പോള്‍ ദേശസാല്‍ക്കൃത ബാങ്കുകള്‍ വേണ്ട രീതിയില്‍ സഹായിക്കുന്നില്ല എന്ന പരാതി നില നില്‍ക്കുകയാണ്. നാടിന്റെ വളര്‍ച്ചക്ക് യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ ബാങ്കുകള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈസ് പ്രസിഡണ്ട് മമത ദിവാകരന്‍ അധ്യക്ഷത വഹിച്ചു. വോര്‍ക്കാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി അബ്ദുല്‍ മജീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ആര്‍ ജയാനന്ദ, ഹസീന, സദാശിവ, പ്രദീപ്കുമാര്‍, സവിത ബാളിക, ആശാലത, സായിറാ ബാനു സംസാരിച്ചു. 80ലധികം സംരംഭകര്‍ പങ്കെടുത്ത സെമിനാറിന് വ്യവസായ വകുപ്പ് റിട്ട. മാനേജര്‍ ടി. ദിനേശന്‍ നേതൃത്വം നല്‍കി.
Powered by Info News For You

Comments
Post a Comment