'അതിര്‍ത്തി ഗാന്ധി' പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: (www.kvartha.com 05.07.2018) ഷൈന്‍ ഷൗക്കത്തലി രചിച്ച 'അതിര്‍ത്തി ഗാന്ധി; ഖാന്‍ അബ്ദുൽ ഗഫ്ഫാര്‍ ഖാന്‍' പുസ്തകം പ്രകാശനം ചെയ്തു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരം വിജെറ്റി ഹാളില്‍ വെച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് കവി പ്രഭാവര്‍മയ്ക്ക് നല്‍കി നിര്‍വ്വഹിച്ചു.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡോ. ഷിബു ശ്രീധര്‍ അധ്യക്ഷത വഹിച്ചു. ഡോ. ടി. ജമാല്‍ മുഹമ്മദ് പുസ്തക പരിചയം നടത്തി. പള്ളിയറ ശ്രീധരന്‍, വിനു എബ്രഹാം, ജോസെ ലിയോണ്‍സ് എന്നിവര്‍ സംസാരിച്ചു. ഷിനിലാല്‍, വട്ടപ്പറമ്പില്‍ പീതാംബരന്‍, എല്‍ വി ഹരികുമാര്‍, സുധീര്‍ ചടയമംഗലം, ജുബീന തുടങ്ങിയവര്‍ സംബന്ധിച്ചു. എഡിറ്റോറിയല്‍ അസിസ്റ്റന്റുമാരായ ഡോ. ഷീജ ഒ.കെ സ്വാഗതവും അപര്‍ണ. എസ്. കുമാര്‍ നന്ദിയും പറഞ്ഞു.

40 രൂപയ്ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകശാലകളില്‍ പുസ്തകം ലഭിക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Book, Released, Education, Athirthi Gandhi Book released
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?