ഡി ജി പിമാരുടെ നിയമനം സുപ്രീംകോടതി യു പി എസ് സിക്ക് വിട്ടു; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി
ന്യൂഡല്‍ഹി: (www.kvartha.com 03.07.2018) ഡി.ജി.പിമാരുടെ നിയമനം യൂണിയന്‍ പബ്‌ളിക് സര്‍വീസ് കമ്മിഷന് (യു.പി.എസ്.സി) വിട്ട് സുപ്രീം കോടതി. യു.പി.എസ്.സി തയ്യാറാക്കുന്ന പാനലില്‍ നിന്നാണ് നിയമനം നടത്തേണ്ടതെന്നും താല്‍ക്കാലിക നിയമനത്തില്‍ ഡി.ജി.പിമാര്‍ വേണ്ടെന്നും സുപ്രീം കോടതി നല്‍കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. സുപ്രീംകോടതിയുടെ ഉത്തരവ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തിരിച്ചടി ആയിരിക്കയാണ്. ഉത്തരവു പ്രകാരം ഇനി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പോലീസ് മേധാവിമാരെ നിയമിക്കാന്‍ അധികാരം ഉണ്ടായിരിക്കുന്നതല്ല.
ഉത്തര്‍പ്രദേശ് മുന്‍ ഡി.ജി.പി പ്രകാശ് സിംഗ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ മാറ്റിയ നടപടിയെ ചോദ്യം ചെയ്താണ് പ്രകാശ് സിംഗ് കോടതിയെ സമീപിച്ചത്. ഡി.ജി.പി നിയമനത്തിന് സ്ഥിരമായ മാര്‍ഗ നിര്‍ദേശം വേണമെന്നാവശ്യപ്പെട്ടായിരുന്നു 1996ല്‍ പ്രകാശ് സിംഗ് ഹര്‍ജി സമര്‍പ്പിച്ചത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നിലവിലെ ഡി.ജി.പിമാര്‍ വിരമിക്കുന്നതിന് മൂന്ന് മാസം മുമ്പ് നിയമിക്കേണ്ടവരുടെ ലിസ്റ്റ് സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാക്കി യു.പി.എസ്.സിക്ക് നല്‍കണം. പിന്നീട് യു.പി.എസ്.സി നല്‍കുന്ന പട്ടികയില്‍ നിന്നാകണം ഡി.ജി.പിയെ നിയമിക്കേണ്ടതെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഇങ്ങനെ നിയമിക്കപ്പെടുന്നവര്‍ക്ക് ചുരുങ്ങിയത് രണ്ട് വര്‍ഷത്തെ സേവനം ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
രാഷ്ട്രീയ താത്പര്യം നോക്കിയും താത്കാലികമായും ഡിജിപിമാരെ നിയമിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഡിജിപി നിയമനത്തിന് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ മാര്‍ഗരേഖ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു സുപ്രീംകോടതി നിരീക്ഷണം.

Keywords: States can't appoint acting DGP, rules Supreme Court, New Delhi, Supreme Court of India, Politics, Retirement, National.
Powered by Info News For You

Comments
Post a Comment