കട കുത്തിത്തുറക്കാനെത്തിയ മോഷ്ടാവിന്റെ കിടിലന്‍ ഡാന്‍സ് കണ്ട് അമ്പരന്ന് പോലീസ്

ന്യൂഡല്‍ഹി: (www.kvartha.com 12.07.2018) കട കുത്തിത്തുറക്കാനെത്തിയ മോഷ്ടാവിന്റെ കിടിലന്‍ ഡാന്‍സ് കണ്ട് അമ്പരന്ന് പോലീസ്. സാധാരണഗതിയില്‍ മോഷണത്തിനായി കയറുമ്പോള്‍ സിസിടിവി ശ്രദ്ധയില്‍പെടുകയാണെങ്കില്‍ അത് അടിച്ചുതകര്‍ത്തോ അല്ലെങ്കില്‍ തിരിച്ചറിയാതിരിക്കാന്‍ ക്യാമറയ്ക്ക് എന്തെങ്കിലും മറയായി വെച്ചോ അതുമല്ലെങ്കില്‍ ക്യാമറ അടിച്ചുതകര്‍ത്തോ ആണ് മോഷ്ടാക്കള്‍ അകത്തുകടക്കുന്നത്.

എന്നാല്‍ ഇതില്‍ നിന്നെല്ലാം മറിച്ച് ചിന്തിച്ച ഒരു മോഷ്ടാവ് ക്യാമറയില്‍ കുടങ്ങിയതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സി.സി.ടി.വി ക്യാമറയ്ക്ക് മുന്നില്‍ എത്തിയ മോഷ്ടാവ് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

Watch: Delhi Thief's Dance Caught On Camera Before Attempted Break-In, New Delhi, Robbery, CCTV, Police, Video, Report, Social Network, National

ഡെല്‍ഹി നഗരത്തിലെ പ്രധാനപ്പെട്ട ഒരു മാര്‍ക്കറ്റിലെ കട കുത്തിത്തുറന്ന് മോഷ്ടിക്കാന്‍ എത്തിയ സംഘത്തിലെ മോഷ്ടാവാണ് സി.സി.ടി.വി ക്യാമറയ്ക്ക് മുന്നില്‍ വെച്ച് അടിപൊളിയായി നൃത്തം ചെയ്തത്. സെക്കന്‍ഡുകള്‍കൊണ്ട് അടിപൊളി ചുവടുകള്‍ വെച്ചുള്ള കള്ളന്റെ നൃത്തം കാണേണ്ടത് തന്നെയാണ്. നൃത്തത്തിനുശേഷം മുഖം മറച്ച് മറ്റ് സംഘാങ്ങള്‍ക്കൊപ്പം കട കുത്തിത്തുറക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

മൂന്ന് പേരടങ്ങുന്ന സംഘം സമീപത്തെ കടകളില്‍ നിന്നായി ലക്ഷക്കണക്കിന് രൂപയുടെ സാധനം മോഷ്ടിച്ചതായാണ് റിപ്പോര്‍ട്ട്. ഇവരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും പോലീസിന് ഇതുവരെ പിടികൂടാനായില്ല. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

Keywords: Watch: Delhi Thief's Dance Caught On Camera Before Attempted Break-In, New Delhi, Robbery, CCTV, Police, Video, Report, Social Network, Humor, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?