കാപ്പക്‌സില്‍ മാനേജിങ് ഡയറക്ടര്‍ ഏകാധിപതിയെപ്പോലെ, കശുവണ്ടിതൊഴിലാളികള്‍ സമരം പ്രഖ്യാപിച്ചു

കൊല്ലം: (www.kvartha.com 03.07.2018) കാപ്പക്‌സ് മാനേജിംഗ് ഡയറക്ടറുടെ ഏകാധിപത്യപരമായ നിലപാടുകളില്‍ പ്രതിഷേധിച്ച് കേരള കശുവണ്ടി തൊഴിലാളി കേന്ദ്ര കൗണ്‍സില്‍(എഐടിയുസി) കാപ്പക്‌സ് ഫാക്ടറികളില്‍ പണിമുടക്കാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് എ ഫസലുദ്ദീന്‍ ഹക്കും ജനറല്‍ സെക്രട്ടറി അഡ്വ. ജി ലാലുവും അറിയിച്ചു. കാപ്പക്‌സ് ഫാക്ടറികളില്‍ ചെയര്‍മാനും ഡയറക്ടര്‍ ബോര്‍ഡും അറിയാതെ മാനേജിംഗ് ഡയറക്ടര്‍ തന്നിഷ്ടപ്രകാരം ചില തൊഴിലാളികളുടെ തൊഴില്‍ നിഷേധിച്ചുകൊണ്ട് ഫാക്ടറി മാനേജര്‍ക്ക് വാക്കാല്‍ ഉത്തരവ് നല്‍കിയതായും അവര്‍ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിയമിതനായ മാനേജിംഗ് ഡയറക്ടര്‍ കാപ്പക്‌സിന്റെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ വിവാദപരവും തന്നിഷ്ടപ്രകാരമുള്ള തീരുമാനങ്ങളാണ് കൈക്കൊള്ളുന്നത്. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുകയും ഒഴിവ് ശമ്പളം, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങള്‍ വച്ചുതാമസിപ്പിക്കുകയും ചെയ്യുന്നു. കാപ്പക്‌സിന് ഗവണ്‍മെന്റ് നല്‍കുന്ന ഫണ്ട് ദുര്‍വിനിയോഗം ചെയ്ത് തന്റെ സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ആഡംബരയാത്രകള്‍ നടത്തിക്കൊണ്ടിരിക്കുകയുമാണെന്ന് വ്യാപകമായ പരാതിയുണ്ട്.

Capex employees go on strike, Kollam, News, Local-News, Protesters, Politics, Salary, Kerala

ഇതിനെതിരെ ശബ്ദിക്കുന്ന ജീവനക്കാരെയും തൊഴിലാളികളെയും സ്ഥലംമാറ്റുകയോ പിരിച്ചുവിടുകയോ ചെയ്യുന്ന നടപടികളുണ്ടാകുന്നു. ഡയറക്ടര്‍ ബോര്‍ഡിനെ നോക്കുകുത്തിയാക്കിക്കൊണ്ട് മാനേജിംഗ് ഡയറക്ടറുടെ അധികാരപരിധിയില്‍ വരുന്ന വിഷയങ്ങളാണിതെല്ലാമെന്ന് വ്യാഖ്യാനിച്ചാണ് ഈ ദുഷ്പ്രവൃത്തികള്‍ നടപ്പാക്കുന്നത്. ഇതിനെതിരെ വരുംദിവസങ്ങളില്‍ കാപ്പക്‌സിന് മുന്നില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

Keywords: Capex employees go on strike, Kollam, News, Local-News, Protesters, Politics, Salary, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?