അപ്രഖ്യാപിത ഹര്‍ത്താല്‍: കടകള്‍ അടപ്പിക്കുകയോ വാഹനം തടയുകയോ ചെയ്താല്‍ ശക്തമായ നടപടി: കലക്ടര്‍

കാസര്‍കോട് (www.evisionnews.co): തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചതായുള്ള പ്രചാരണം വ്യാപകമായ സാഹചര്യത്തില്‍ ശക്തമായ സുരക്ഷാ നിര്‍ദേശവുമായി ജില്ലാ ഭരണകൂടം. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന നിലപാടുകള്‍ മാറ്റണമെന്നും ആചാരസംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഹിന്ദുസംഘടനകള്‍ തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തതായാണ് പ്രചാരണം. എന്നാല്‍ ഹര്‍ത്താലിന് ഇടത്- വലത് മുന്നണികളോ ബി.ജെ.പിയോ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ആര്‍.എസ്.എസും ഹര്‍ത്താലിനെ അനുകൂലിച്ചിട്ടില്ല. ഹര്‍ത്താലില്‍ സമുദായത്തിന് പങ്കില്ലെന്ന് അഖില കേരള വിശ്വകര്‍മ മഹാസഭ ഡയറക്ടര്‍ ബോര്‍ഡ് യോഗവും അറിയിച്ചിട്ടുണ്ട്.
 
അതേസമയം അന്നേ ദിവസം ബലമായി കടകള്‍ അടപ്പിക്കുകയോ വാഹനം തടയുകയോ ചെയ്താല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം എന്‍. ദേവീദാസ് അറിയിച്ചു.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?