വിദേശത്തുള്ള കാമുകിമാരെ കാണാന്‍ ഇനി സാധിക്കില്ല; തരൂരിനെ പരിഹസിച്ച് വീണ്ടും സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: (www.kvartha.com 05.07.2018) സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂര്‍ എം.പിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെ പരിഹാസവുമായി ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. തരൂരിന് ഇനി രാജ്യം വിട്ട് ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ള കാമുകിമാരെ കാണാന്‍ സാധിക്കില്ലെന്നായിരുന്നു ട്വിറ്ററിലൂടെയുള്ള സ്വാമിയുടെ പരിഹാസം.

സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി തരൂരിന് വിദേശയാത്രയ്ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. അങ്ങനെ പോകണമെങ്കില്‍ തന്നെ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. അതിനാല്‍ തന്നെ അദ്ദേഹത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാമുകിമാരെ കാണാനാകില്ല എന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്.

Subramanian Swamy takes jibe at Shashi Tharoor over court's foreign travel restrictions, New Delhi, News, Politics, BJP, Twitter, Criticism, Humor, Foreign, National

തരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച പട്യാല ഹൗസ് കോടതി, അദ്ദേഹത്തോട് ഒരു ലക്ഷം രൂപ കെട്ടിവയ്ക്കാനും പാസ്‌പോര്‍ട്ട് ഹാജരാക്കാനും നിര്‍ദേശിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Subramanian Swamy takes jibe at Shashi Tharoor over court's foreign travel restrictions, New Delhi, News, Politics, BJP, Twitter, Criticism, Humor, Foreign, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?