കാസര്‍കോട്ട് ദേശീയപാതയിലെ കുഴിയില്‍ വീണ് ബസും കാറുകളും ബൈക്കുകളും അപകടത്തില്‍പെട്ടു; അഞ്ചുവയസുകരന്‍ മരിച്ചു, പിതാവിനും സഹോദരനും ഗുരുതരം

കാസര്‍കോട്: (www.kvartha.com 22.07.2018) കാസര്‍കോട്ട് ദേശീയപാതയിലെ കുഴിയില്‍ വീണ് ബസും കാറുകളും ബൈക്കുകളും അപകടത്തില്‍പെട്ടു. ടൂറിസ്റ്റ് ബസും കാറുകളും ബുള്ളറ്റും ഒരു ബൈക്കുമാണ് കൂട്ടിയിടിച്ചത്. ബുള്ളറ്റിലുണ്ടായിരുന്ന അഞ്ചുവയസുകരന്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പിതാവിനെയും സഹോദരനെയും മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ കാസര്‍കോട് അടുക്കത്ത് ബയലില്‍ ഞായറാഴ്ച രാത്രിയാണ് അപകടം. ദേശീയപാതയിലെ പാതാളക്കുഴിയില്‍ വീണ് നിയന്ത്രണം വിട്ടാണ് വാഹനങ്ങള്‍ അപകടത്തില്‍പെട്ടത്.

ചൗക്കി അല്‍ജാര്‍ റോഡിലെ റജീഷിന്റെയും മഹ്ഷൂമയുടെയും മകന്‍ മില്‍ഹാജ് (അഞ്ച് വയസ്) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ റജീഷും മില്‍ഹാജിന്റെ സഹോദരന്‍ ഇബ്രാഹിം ഷാസിലുമാണ് (ഏഴ്) മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

കാറോടിച്ചിരുന്ന മേല്‍പറമ്പിലെ അബ്ദുര്‍ റഹ് മാനിന്റെ മകന്‍ റിസ് വാന്‍ (24), ബന്ധു പെര്‍വാഡിലെ ഇസ്മാഈലിന്റെ മകന്‍ റഫീഖ് (38), റിസ് വാന്റെ സഹോദരി റുക്‌സാന (28), റുക്‌സാനയുടെ മക്കളായ ജുമാന (നാല്), ആഷിഫത്ത് ഷംന (രണ്ട്) എന്നിവര്‍ക്കും മറ്റൊരു ബൈക്കിലുണ്ടായിരുന്ന ജമാല്‍ അഹമ്മദിനും പരിക്കുണ്ട്.

പരിക്കേറ്റവരെ കാസര്‍കോട് കിംസ് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. ഇവിടെ വെച്ചാണ് മില്‍ഹാജ് മരിച്ചത്. അപകടവിവരം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.







Keywords: Kerala, kasaragod, News, Accident, bus, Car, Death, Acciden in Kasargod, 1 died

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?