അന്യമതത്തില്‍പെട്ട യുവതിയെ വിവാഹം ചെയ്യാനൊരുങ്ങിയ യുവാവിന് കോടതിക്കകത്തും മര്‍ദനം

ഗാസിയാബാദ്: (www.kvartha.com 24.07.2018) അന്യമതത്തില്‍പെട്ട യുവതിയെ വിവാഹം ചെയ്യാനൊരുങ്ങിയ യുവാവിന് കോടതിക്കകത്തും മര്‍ദനം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഹിന്ദു യുവതിയെ വിവാഹം ചെയ്യാനൊരുങ്ങിയ മുസ്ലിം യുവാവിനെ ജനക്കൂട്ടം കോടതിക്ക് മുന്നില്‍ വച്ച് തല്ലിചതക്കുകയായിരുന്നു.

ഭോപ്പാല്‍ സ്വദേശിയായ ഷാഹില്‍ (25) ആണ് മര്‍ദനത്തിനിരയായത്. ഉത്തര്‍പ്രദേശിലെ ബിന്‍ജോര്‍ സ്വദേശിനിയായ യുവതിയുമായുളള വിവാഹം രജിസ്റ്റര്‍ ചെയ്യാനാണ് ഷാഹില്‍ ഗാസിയാബാദ് കോടതിയിലെത്തിയത്. എന്നാല്‍ കോടതിക്കുള്ളില്‍ പ്രവശിക്കുന്നതിന് മുമ്പ് തന്നെ ഒരു സംഘം ഷാഹിലിനെ ആക്രമിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ബിന്‍ജോര്‍ സ്വദേശിനിയാണ് യുവതി.

ആള്‍ക്കൂട്ട മര്‍ദനത്തെ സുപ്രീം കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് വീണ്ടും ആള്‍ക്കൂട്ട മര്‍ദനം തുടരുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: India, National, News, Love, Youth, Women, Marriage, attack, Assault, Bhoppal, Muslim man beaten up for attempting to marry Hindu woman in Ghaziabad


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?