ജസ്‌ന ബംഗളൂരു മെട്രോയില്‍; സി സി ടി വി ദൃശ്യങ്ങളില്‍ സാമ്യത, ഫോട്ടോകള്‍ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തു
കോട്ടയം: (www.kvartha.com 26.07.2018) മാര്‍ച്ച് 22ന് കാണാതായ മുക്കൂട്ടുതറ കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകള്‍ ജസ്‌നയെ ബംഗളൂരുവില്‍ മെട്രോയില്‍ കണ്ടതായി സൂചന. വിവരമറിഞ്ഞ് മംഗളൂരുവില്‍ അന്വേഷണത്തിലായിരുന്ന കേരള പോലീസ് ടീം ബംഗളൂരുവില്‍ കുതിച്ചെത്തി. മെട്രോയിലെ സി.സി ടി.വി ദൃശ്യങ്ങള്‍ ജില്ലാ പോലീസ് മേധാവിയുടെ നിഴല്‍ പോലീസ് പരിശോധിച്ചുവരുന്നു.
സി സി ടി വി ദൃശ്യങ്ങളിലെ പെണ്‍കുട്ടിക്ക് ജസ്‌നയോട് സാദൃശ്യമുള്ളതായി പോലീസ് വിശദമാക്കി. ഈ ഫോട്ടോകള്‍ ജസ്‌നയുടെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്ത് ഉറപ്പു വരുത്തേണ്ടതുണ്ട്. ശനിയാഴ്ച വൈകുന്നേരമാണ് ജസ്‌നയെ മെട്രോയില്‍ വന്നിറങ്ങുന്നത് കണ്ടതായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് അറിയിപ്പ് ലഭിച്ചത്. ചുരിദാറും കണ്ണടയുമായിരുന്നു വേഷം. മെട്രോയ്ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിക്കാനുള്ള ശ്രമത്തിലാണ്. അതു ലഭിച്ചാല്‍ കൂടുതല്‍ വ്യക്തത കൈവരുത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
ജസ്‌നയെ കാണാതായി നാലുമാസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താത്തതില്‍ പോലീസിന് ഏറെ വിമര്‍ശനങ്ങളാണ് കേള്‍ക്കേണ്ടി വന്നത്. ഇതിനിടെ ബംഗളൂരുവിലും ചെന്നൈയിലും മലപ്പുറത്തും മറ്റും ജസ്‌നയെ കണ്ടെന്ന വിവരമറിഞ്ഞ് പോലീസ് അവിടെയെത്തി പരിശോധിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
മാത്രമല്ല ജസ്‌നയുടെ പിതാവ് നിര്‍മിച്ചുകൊണ്ടിരിക്കുന്ന വീട്ടിലും പോലീസ് പരിശോധന നടത്തിയിരുന്നു. ജസ്‌നയെ കൊലപ്പെടുത്തി മൃതദേഹം ദൃശ്യം മോഡലില്‍ പണികഴിപ്പിച്ചുകൊണ്ടിരിക്കുന്ന വീട്ടില്‍ കുഴിച്ചിട്ടിരിക്കുമെന്ന സംശയത്തിലാണ് പോലീസ് ഇങ്ങനെ ചെയ്തത്. എന്നാല്‍ പ്രത്യേകിച്ച് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ജസ്‌ന ജീവിച്ചിക്കുന്നുവെന്ന് ഉറപ്പിച്ച പ്രത്യേക സംഘത്തിന്റെ മുന്നിലുള്ള വെല്ലുവിളി സംസ്ഥാനത്തിന് പുറത്തെവിടെയാണ് പെണ്‍കുട്ടി എന്നു കണ്ടെത്തുകയാണ്. മുണ്ടക്കയത്തെ കടയിലെ സിസിടിവിയില്‍ കണ്ടത് ജസ്‌ന തന്നെയാണെന്നുറപ്പിച്ചാണ് പോലീസ് അന്വേഷണം നീങ്ങുന്നത്. പാന്റ്‌സും ഷര്‍ട്ടും ധരിച്ച് തല ഷാള്‍ കൊണ്ടു മറച്ചു നടന്നു പോകുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങളാണ് സി.സി.ടിവിയിലേത്. ജസ്‌നയെ കാണാതായ മാര്‍ച്ച് 22ന് ശക്തമായ ഇടിമിന്നലും മഴയും ഉണ്ടായിരുന്നു.
ഇടിമിന്നലില്‍ പ്രവര്‍ത്തനരഹിതമായ സിസിടിവിയില്‍ നിന്നാണ് മാസങ്ങള്‍ക്കുശേഷം ദൃശ്യങ്ങള്‍ പോലീസ് വീണ്ടെടുത്തത്. ഇതു പരമാവധി പ്രചരിപ്പിച്ച അന്വേഷണസംഘം ദൃശ്യങ്ങളില്‍ കാണുന്ന യുവതിയെ അറിയാവുന്നവര്‍ വിവരം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും മറ്റേതെങ്കിലും പെണ്‍കുട്ടിയാണിത് എന്ന് ആരും ചൂണ്ടിക്കാട്ടാത്ത സാഹചര്യത്തിലാണ് ജസ്‌ന തന്നെയെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേര്‍ന്നത്.
വീട്ടില്‍നിന്നു ജസ്‌ന പുറപ്പെടുമ്പോള്‍ ധരിച്ച ചുരിദാറല്ല ദൃശ്യങ്ങളിലെ വേഷം. മുണ്ടക്കയം ബസ് സ്‌റ്റേഷനോടു ചേര്‍ന്ന് സ്ത്രീകള്‍ക്ക് വസ്ത്രം മാറാനുള്ള സൗകര്യം ഉണ്ട്. ഇവിടെവച്ചു വേഷം മാറിയതാകാം എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ദൃശ്യത്തിലെ പെണ്‍കുട്ടിയുടെ കൈവശം രണ്ട് ബാഗുണ്ട്. ഒന്ന് കൈയില്‍ തൂക്കിപ്പിടിച്ചിരിക്കുകയാണ്. മറ്റൊന്നു തോളില്‍ കൂടി പിന്നിലേക്കിട്ടിരിക്കുന്നു.
ഇതു ഭാരമുള്ള ബാഗ് ആണെന്നു നടത്തത്തില്‍ നിന്നു മനസിലാക്കാം. ദീര്‍ഘയാത്ര ലക്ഷ്യമിട്ടുള്ള വസ്ത്രങ്ങളാവാം ബാഗിലേത് എന്നു പോലീസ് അനുമാനിക്കുന്നു. സ്ഥിരം ഉപയോഗിക്കുന്ന ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ചു പോയതും ബോധപൂര്‍വമാണെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New claim says Jesna was spotted on Bangaluru Metro,Kottayam, News, Police, Missing, Student, Trending, CCTV, Bangalore, Kerala.

Powered by Info News For You

Comments
Post a Comment