ഭക്തിയുടെ നിറവില്‍ ആറന്മുള വള്ളസദ്യയ്ക്കു തുടക്കം
ആറന്മുള: (www.kvartha.com 16.07.2018) കരിമേഘങ്ങള്‍ പേമാരി പെയ്യിച്ച പമ്പയിലൂടെ കരിനാഗങ്ങളെപ്പോലെ തുഴഞ്ഞെത്തിയ പള്ളിയോടങ്ങള്‍ വള്ളസദ്യക്കാലത്തിന്റെ വരവറിയിച്ച് പാര്‍ത്ഥസാരഥി ക്ഷേത്രക്കടവിലെത്തിയപ്പോള്‍ വായ്ക്കുരവയും വഞ്ചിപ്പാട്ടും അന്തരീക്ഷത്തെ ഭക്തി മുഖരിതമാക്കി.
മാരാമണ്‍, കോയിപ്രം, തെക്കേമുറി എന്നീ പള്ളിയോടങ്ങള്‍ക്കായിരുന്നു ആദ്യ ദിനത്തില്‍ വള്ളസദ്യ വഴിപാട് നടത്തിയത്. പള്ളിയോടങ്ങളിലെത്തിയ കരക്കാരെ അഷ്ടമംഗലത്തിന്റെയും വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ക്ഷേത്ര സന്നിധിയിലേക്ക് സ്വീകരിച്ചു. പള്ളിയോട സേവാസംഘം ഭാരവാഹികള്‍ ആദ്യമെത്തിയ തെക്കേമുറി പള്ളിയോടത്തെ സ്വീകരിച്ചു. തുടര്‍ന്ന് വഴിപാട് നടത്തുന്ന ഭക്തര്‍ അതാത് കരകളെ സ്വീകരിച്ചു.
പൊന്‍പ്രകാശം ചൊരിയുന്ന വിളക്കത്ത് വിളമ്പണം. എന്ന വഞ്ചിപ്പാട്ടിന്റെ ശീലുകള്‍ ആറന്മുളയിലെ ഊട്ടുപുരകളില്‍ വീണ്ടും മുഴങ്ങി. മറ്റൊരു വള്ളസദ്യക്കാലത്തിന് തുടക്കം കുറിച്ച് വഴിപാട് സമര്‍പ്പിക്കുന്നവരുടെ ക്ഷണപ്രകാരം എത്തിയവരും പള്ളിയോടങ്ങളില്‍ പാര്‍ത്ഥസാരഥിയുടെ പ്രതിനിധികളായി പാടി തുഴഞ്ഞെത്തിയവരും ഒന്നുപോലെ രുചിയുടെ വൈവിധ്യങ്ങള്‍ അനുഭവിച്ചറിയാന്‍ ക്ഷേത്ര സങ്കേതത്തില്‍ ഒരുമിച്ചുകൂടി.
പമ്പയുടെ ഓളങ്ങളില്‍ കിഴക്ക് നിന്നും പടിഞ്ഞാറ് നിന്നും പള്ളിയോടങ്ങളില്‍ പാടിത്തുഴഞ്ഞ് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ മതില്‍ക്കടവില്‍ എത്തിയപ്പോള്‍ വഞ്ചിപ്പാട്ടുകള്‍ക്കൊണ്ട് മുഖരിതമായ അന്തരീക്ഷം ഏതൊരു ഭക്തനും ഹൃദ്യമായ അനുഭവമായി മാറുന്നതായിരുന്നു.
അന്നദാനപ്രഭുവിനെ സ്മരിച്ച് ഭക്തന്‍ വിളക്കത്ത് അന്നം വിളമ്പിയശേഷം കരക്കാര്‍ക്ക് കളഭ കുങ്കുമങ്ങളും നല്‍കുന്നതോടെയാണ് ഓരോ വള്ളസദ്യയും ആരംഭിക്കുന്നത്. രണ്ടാം ദിവസമായ തിങ്കളാഴ്ച മാരാമണ്‍ പള്ളിയോടത്തിന് വള്ളസദ്യ നടക്കും.
അഭീഷ്ട സിദ്ധിക്കും സന്താന സൗഭാഗ്യത്തിനും സര്‍പ്പദോഷ പരിഹാരത്തിനുമായി പള്ളിയോടങ്ങള്‍ക്കായി നടത്തപ്പെടുന്ന വള്ളസദ്യകള്‍ക്ക് ഓരോ വര്‍ഷവും ഭക്തരുടെ തിരക്കാണ്. ഉച്ചപൂജയ്ക്ക് ശേഷം പാര്‍ത്ഥസാരഥിക്ഷേത്രത്തിന്റെ ഗജമണ്ഡപത്തില്‍ എന്‍എസ്എസ് പ്രസിഡന്റ് പി എന്‍ നരേന്ദ്രനാഥന്‍ നായരുടെ സാന്നിധ്യത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തതോടെ വള്ളസദ്യകള്‍ക്ക് തുടക്കം കുറിച്ചു. ആറന്മുളയുടെ വികസനത്തിനുള്ള വിവിധ പദ്ധതികള്‍ക്ക് ഉടന്‍ തുടക്കം കുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി കൃഷ്ണകുമാര്‍ കൃഷ്ണവേണി അധ്യക്ഷത വഹിച്ചു. ദേവസ്വം അംഗം കെ പി ശങ്കരദാസ്, ദേവസ്വം കമ്മിഷണര്‍ എന്‍ വാസു, പള്ളിയോട സേവാസംഘം സെക്രട്ടറി പി ആര്‍ രാധാകൃഷ്ണന്‍, ട്രഷറര്‍ സഞ്ജീവ് കുമാര്‍, ജോയിന്റ് സെക്രട്ടറി വി വിശ്വനാഥ പിള്ള, വൈസ് പ്രസിഡന്റ് ജി സുരേഷ് , ഫുഡ് കമ്മിറ്റി കണ്‍വീനര്‍ സുരേഷ് കുമാര്‍ പുതുക്കുളങ്ങര, ദേവസ്വം അഡ്മിനിസ്‌ടേറ്റീവ് ഓഫീസര്‍ അജിത് കുമാര്‍, ദേവസ്വം അസി കമ്മിഷണര്‍ രാജീവ് കുമാര്‍,ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് മനോജ് മാധവശ്ശേരില്‍, ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐഷ പുരുഷോത്തമന്‍, വിവിധ സംഘടനാ നേതാക്കളായ മാലേത്ത് സരളാ ദേവി, ജില്ലാ പഞ്ചായത്ത് അംഗം വിനിത അനില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ബി സത്യന്‍ തുടങ്ങിയവര്‍ വള്ളസദ്യയില്‍ പങ്കെടുത്തു.
ഏക ജാലക സംവിധാനത്തിലൂടെയാണ് ഇത്തവണയും വഴിപാട് വള്ളസദ്യകള്‍ നടത്തുന്നത്. വഴിപാടുകാര്‍ക്ക് വിവിധ പാക്കേജുകളിലൂടെയാണ് വള്ളസദ്യ നടത്തുന്നതിന് ഇത്തവണയും സൗകര്യമൊരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ഭക്തര്‍ ഇതുവരെ 340 വള്ളസദ്യകള്‍ ബുക്ക് ചെയ്തിട്ടുണ്ട്.
64 വള്ളസദ്യ വിഭവങ്ങള്‍
1. ചോറ്, 2. പരിപ്പ്, 3. പര്‍പ്പിടകം. 4. നെയ്യ്, 5. അവിയല്‍, 6. സാമ്പാര്‍, 7. തോരന്‍, 8. പച്ചടി, 9. കിച്ചടി, 10. നാരങ്ങ, 11. ഇഞ്ചി, 12. കടുമാങ്ങ, 13. ഉപ്പുമാങ്ങ, 14. ആറന്മുള എരിശ്ശേരി, 15. കാളന്‍, 16. ഓലന്‍, 17. രസം, 18. മോര്, 19. അടപ്രഥമന്‍, 20. പാല്‍പ്പായസം, 21. പഴം പ്രഥമന്‍, 22. കടലപ്രഥമന്‍, 23. ഏത്തയ്ക്ക ഉപ്പേരി, 24. ചേമ്പ് ഉപ്പേരി, 25. ചേന ഉപ്പേരി, 26. ശര്‍ക്കര പുരട്ടി, 27. സ്റ്റൂ, 28. കാളിപ്പഴം, 29. എള്ളുണ്ട, 30. പരിപ്പുവട, 31. ഉണ്ണിയപ്പം, 32. കല്‍ക്കണ്ടം, 33. ശര്‍ക്കര, 34. പഞ്ചസാര, 35. ഉണക്ക മുന്തിരിങ്ങ, 36. കരിമ്പ്, 37. മെഴുക്ക് പുരട്ടി, 38. ചമ്മന്തിപ്പൊടി, 39. നെല്ലിക്ക അച്ചാര്‍, 40. ഇഞ്ചിത്തൈര്, 41. പഴം നുറുക്ക്, 42. ജീരകവെള്ളം, 43. അവല്‍, 44. മലര്‍. എന്നിവയാണ് വള്ളസദ്യയുടെ സാധാരണ വിഭവങ്ങള്‍. കൂടാതെ വഞ്ചിപ്പാട്ട് പോലെ തന്നെ വള്ളസദ്യപ്പാട്ടുകളിലൂടെ പാടി ചോദിക്കുന്ന നിശ്ചിത വിഭവങ്ങളുമുണ്ട്.
1. പഞ്ചസാര, 2. വെണ്ണ, 3. കാളിപ്പഴം, 4. കദളിപ്പഴം, 5. പൂവമ്പഴം, 6. തേന്‍, 7. ചുക്കുവെള്ളം, 8. ചീരത്തോരന്‍, 9. മടന്തയില തോരന്‍, 10. തകരയില തോരന്‍, 11. വഴുതനങ്ങ മെഴുക്ക് പുരട്ടി, 12. അമ്പഴങ്ങ, 13. ഉപ്പുമാങ്ങ, 14. പഴുത്തമാങ്ങക്കറി, 15. പാളത്തൈര്, 16. ഇഞ്ചിത്തൈര്, 17. വെള്ളിക്കിണ്ടിയില്‍ പാല്‍, 18. അടനേദ്യം, 19. ഉണക്കലരിച്ചോറ്, 20. പമ്പാതീര്‍ഥം എന്നിവയാണ് പാടിച്ചോദിക്കുന്ന വള്ളസദ്യവിഭവങ്ങള്‍.

Keywords: Season of Vallasadya begins, Religion, News, Trending, Temple, Food, Kerala.
Powered by Info News For You

Comments
Post a Comment