ഹര്‍മന്‍പ്രീത് കൗറിനെ സിക്‌സറടിച്ച് ഡി എസ് പി യില്‍ നിന്നും കോണ്‍സ്റ്റബിളാക്കി തരംതാഴ്ത്തി; നിയമനത്തിനായി സമര്‍പ്പിച്ച ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജം
ന്യൂഡല്‍ഹി: (www.kvartha.com 1007.2018) ഇന്ത്യന്‍ വനിത ടി20 ക്രിക്കറ്റ് ടീം ക്യാപ്റ്റനും പഞ്ചാബ് പോലീസില്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമായ ഹര്‍മന്‍പ്രീത് കൗറിനെ തരംതാഴ്ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. നിയമനത്തിനായി സമര്‍പ്പിച്ച ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഹര്‍മന്‍ പ്രീതിന് നടപടി നേരിടേണ്ടി വന്നത്.
ചൗധരി ചരണ്‍ സിംഗ് സര്‍വകലാശാലയിലെ സര്‍ട്ടിഫിക്കറ്റാണ് ഹര്‍മന്‍ പ്രീത് നിയമനത്തിനായി സമര്‍പിച്ചത്. എന്നാല്‍ പരിശോധനയില്‍ ഈ സര്‍ട്ടിഫിക്കറ്റ് വ്യജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ജോലിയില്‍ നിന്നും തരം താഴ്‌ത്തേണ്ടി വന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ നിരപരാധിയാണെന്നും കോച്ചാണ് സര്‍വ്വകലാശാലയില്‍ പ്രവേശനം നേടിയെടുത്തതെന്നുമാണ് ഹര്‍മന്‍ പ്രീതിന്റെ വാദം. എളുപ്പത്തില്‍ ബിരുദം പാസാകാമെന്നതിനാലാണ് ചൗധരി ചരണ്‍ സിംഗ് സര്‍വകലാശാലയിലെ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയതെന്നും ഇക്കാര്യത്തില്‍ തനിക്ക് മറ്റൊന്നും അറിയില്ലെന്നുമാണ് കൗറിന്റെ വിശദീകരണം.
അതേസമയം, കൗറിനെ ഇപ്പോഴുളള സീനിയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനമാക്കി പഞ്ചാബ് പോലീസില്‍ കോണ്‍സ്റ്റബിളായി നിയമിക്കാനും ബിരുദം നേടിയാലുടന്‍ ഡി.എസ്.പി ആയി നിയമനം നല്‍കാനുമാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ലോകകപ്പില്‍ ഫൈനല്‍ വരെയെത്തിയ ഇന്ത്യന്‍ ടീമില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഹര്‍മന്‍പ്രീത് കൗര്‍ കാഴ്ചവച്ചത്. ഇതിനുളള പാരിതോഷികം എന്ന നിലയിലാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അവര്‍ക്ക് പഞ്ചാബ് പോലീസില്‍ ജോലി വാഗ്ദാനം ചെയ്തത്. ജോലി ലഭിച്ച ശേഷം മീററ്റിലെ സര്‍വകലാശാലയിലേക്ക് കൗറിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വിശദമായ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇത് തിരികെ വന്നപ്പോഴാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Punjab govt may demote Harmanpreet Kaur from DSP to constable over fake degree, News, New Delhi, Sports, Cricket, University, Fake, Education, Police, National.

Powered by Info News For You

Comments
Post a Comment