പുകവലി നിറുത്താന്‍ ആവശ്യപ്പെട്ട സഹോദരനെ ശ്വാസം മുട്ടിച്ച് കൊന്നു
ന്യൂഡല്‍ഹി: (www.kvartha.com 22.07.2018) ദുശ്ശീലങ്ങള്‍ നിറുത്താന്‍ ആവശ്യപ്പെട്ട സഹോദരനെ ശ്വാസം മുട്ടിച്ച് കൊന്നു. കഴിഞ്ഞ ബുധനാഴ്ച ഡല്‍ഹിയിലാണ് സംഭവം. ആനന്ദ് പര്‍ബാട്ട് സ്വദേശി സത്യദേവ് (25) ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഇയാളുടെ സഹോദരന്‍ ശിശുപാല്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
പുകവലിയും മദ്യപാനവും നിറുത്താന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സഹോദരനെ യുവാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ശിശുപാല്‍ കുമാര്‍ കടുത്ത മദ്യപാനിയും അമിതമായി പുകവലിക്കുകയും ചെയ്യുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ ഇടയ്ക്കിടെ തര്‍ക്കത്തിലേര്‍പ്പെടാറുണ്ടായിരുന്നു. ശിശുപാലിന്റെ വീട്ടിലിരുന്നുള്ള മദ്യപാനവും പുകവലിയും മറ്റ് അംഗങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനാലാണ് സത്യദേവ് സഹോദരനെ ശാസിച്ചത്. ബുധനാഴ്ചയും ശിശുപാല്‍ വീട്ടിലിരുന്ന് മദ്യപിക്കുന്നത് കണ്ട സത്യദേവ് ഇത് നിറുത്താന്‍ ആവശ്യപ്പെടുകയും വഴക്കിടുകയും ചെയ്തു.
തര്‍ക്കത്തിനിടെ ശിശുപാല്‍ കുമാര്‍ ഷൂ ലെയ്‌സ് ഉപയോഗിച്ച് സത്യദേവിന്റെ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മരിച്ചതിന് ശേഷം ശിശുപാല്‍ ഉടന്‍ തന്നെ സഹോദരനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പിന്നീട് സഹോദരന്‍ മരണപ്പെട്ട വിവരം വീട്ടുകാരെ അറിയിച്ചു. സ്വാഭാവിക മരണമെന്നായിരുന്നു ഇയാള്‍ വീട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞത്.
എന്നാല്‍ സത്യദേവിന്റെ മരണത്തില്‍ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നും വ്യക്തമായി. പിന്നീട് ശിശുപാലിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Murder, News, India, National, New Delhi, Brother, Crime, Death, Smoking, Delhi Man Strangulates Brother For Asking Him to Quit Smoking

Powered by Info News For You

Comments
Post a Comment