ഉരുട്ടിക്കൊല; വധശിക്ഷയില്‍ ഞെട്ടിത്തരിച്ച് കേരള പോലീസ്, വിധി എല്ലാ പോലീസുകാര്‍ക്കും പാഠം

തിരുവനന്തപുരം: (www.kvartha.com 25.07.2018) പ്രമാദമായ ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലെ ഉരുട്ടി കൊലക്കേസില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ ലഭിച്ചത് കേരള പോലീസ് സേനയില്‍ വലിയ ഞെട്ടല്‍ ഉളവാക്കി. താഴെതട്ടിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വരെ ഉറ്റുനോക്കിയ കേസിലാണ് പോലീസ് സേനയ്ക്ക് തന്നെ കളങ്കമായി മാറിയിരിക്കുന്ന കോടതി വിധി ഉണ്ടായിരിക്കുന്നത്. കേരള പോലീസ് സേനയുടെ ചരിത്രത്തില്‍ ആദ്യമായാണ് പോലീസ് സ്‌റ്റേഷനില്‍ നടന്ന ഒരു കസ്റ്റഡി മരണക്കേസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ ലഭിച്ചിരിക്കുന്നത്.

ഒന്നും രണ്ടും പ്രതികളായ, ഫോര്‍ട്ട് സ്‌റ്റേഷനിലെ പോലീസുകാരായിരുന്ന കെ.ജിതകുമാര്‍, എസ്.വി.ശ്രീകുമാര്‍ എന്നിവരെയാണ് കൊലക്കുറ്റം തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രത്യേക സിബി ഐ കോടതി ഇരുവരെയും വധശിക്ഷയ്ക്ക് വിധിച്ചത്.

Udaya Kumar custodial murder: CBI court awards death sentence to two accused cops,Thiruvananthapuram, News, Police, Crime, Criminal Case, Custody, Conspiracy, Trending, Kerala

മൂന്നാം പ്രതി എഎസ്‌ഐ: കെ.വി.സോമന്‍ വിചാരണ വേളയില്‍ മരണപ്പെട്ടിരുന്നു. നാലാം പ്രതി വി.പി.മോഹനനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

അഞ്ചു മുതല്‍ ഏഴു വരെ പ്രതികളായ ഡിവൈഎസ്പി അജിത് കുമാര്‍, മുന്‍ എസ്പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ് എന്നിവര്‍ക്കെതിരെ ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍, കൃത്രിമ രേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ബുധനാഴ്ച രാവിലെ വരെ ജാമ്യത്തില്‍ തുടരാന്‍ കോടതി അനുവദിച്ചിരുന്നു. കൊല നടക്കുമ്പോള്‍ അജിത്കുമാര്‍ ഫോര്‍ട്ട് സ്‌റ്റേഷനിലെ എസ്‌ഐയും സാബു സിഐയും ആയിരുന്നു.

കേരള പോലീസിന്റെ ചരിത്രത്തില്‍ ഉരുട്ടിക്കൊല മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ആ കേസുകളിലെല്ലാം പ്രതികള്‍ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടുകയായിരുന്നു. തുടക്കത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ ജിത കുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവരായിരുന്നു പ്രതികള്‍. വിചാരണ വേളയില്‍ ദൃക്‌സാക്ഷികള്‍ കൂറുമാറിയതോടെ വിചാരണ അട്ടിമറിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഉദയകുമാറിന്റെ മാതാവ് പ്രഭാവതി അമ്മ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സി ബി ഐ കേസെടുക്കുകയുമായിരുന്നു.

കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നിങ്ങനെ രണ്ടുകേസായാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ടുകേസുകളിലും ഒന്നിച്ച് വിചാരണ ആരംഭിച്ചെങ്കിലും പൊതുജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട പോലീസിലെ ഉദ്യോഗസ്ഥര്‍ തന്നെ ഹീനമായ കുറ്റകൃത്യമാണ് നടത്തിയതെന്ന് കോടതി കണ്ടെത്തി. കേസ് തെളിയിക്കാന്‍ പ്രാകൃതമായരീതിയില്‍ പ്രതികളെ ഉരുട്ടുന്നത് ചില പോലീസുകാര്‍ വിനോദമാക്കി മാറ്റിയിരുന്നു. കോടതി വിധി പോലീസ് സേനയ്ക്ക് തന്നെ കര്‍ശനമായ താക്കീതായാണ് നിയമവൃത്തങ്ങള്‍ വിലയിരുത്തുന്നത്.

കേസ് തെളിയിക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് പകരം മര്‍ദിച്ചും പീഡിപ്പിച്ചും കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കോടതി വിധി ഒരു പാഠമാണ്. ജീവപര്യന്തം തടവുമാത്രമാണ് പ്രതി ഭാഗം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പോലീസ് സേനയെ ആകെ തന്നെ ഞെട്ടിച്ചുകൊണ്ടാണ് രണ്ടു മുഖ്യപ്രതികള്‍ക്ക് കോടതി പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കിയിരിക്കുന്നത്. ഇതിനു സമാനമായ ഏതാനും കേസുകള്‍ ഉദയകുമാര്‍ ഉരുട്ടിക്കൊലയ്ക്ക് ശേഷവും അരങ്ങേറി എന്നത് പോലീസിനെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.

സമ്പത്ത്, ശ്രീജിത്ത് തുടങ്ങിയവരുടെ കസ്റ്റഡിമരണങ്ങളും ഡെമോക്ലസിന്റെ വാളുപോലെ തൂങ്ങിക്കിടക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Udaya Kumar custodial murder: CBI court awards death sentence to two accused cops,Thiruvananthapuram, News, Police, Crime, Criminal Case, Custody, Conspiracy, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?