ബ്രൗണ്‍ നിറമുള്ളയാള്‍ വെളുത്ത നിറമുള്ള കുട്ടിക്കൊപ്പം നടക്കുന്നത് കണ്ട് യുവതി പോലീസിനെ വിളിച്ചു; കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നയാളെന്ന് കരുതി പോലീസ് കസ്റ്റഡിയിലെടുത്തത് കുട്ടിയുടെ സ്വന്തം പിതാവിനെ

അബൂദാബി: (www.kvartha.com 18.07.2018) സ്വന്തം മകനോടൊപ്പം നടത്തിയ സായാഹ്ന സവാരിയില്‍ പുലിവാലു പിടിച്ച് ഏഷ്യന്‍ പൗരന്‍. വെളുത്ത നിറമുള്ള കുട്ടിക്കൊപ്പം ബ്രൗണ്‍ നിറമുള്ള ആളെ കണ്ടതോടെ പാര്‍ക്കിലുണ്ടായിരുന്ന ഒരു അറബ് സ്ത്രീക്ക് സംശയം തോന്നിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

മകനുമായി നടക്കുന്നതിനിടയില്‍ അറബ് സ്ത്രീ യുവാവിന്റെ അടുത്തെത്തി കുട്ടിയുടെ ഐഡി ആവശ്യപ്പെട്ടു. കുട്ടിയുടെ യഥാര്‍ത്ഥ പിതാവ് അയാള്‍ തന്നെയാണോ എന്ന് കണ്ടെത്താനായിരുന്നു ഇത്. കുട്ടിയുടെ ഐഡി ഇല്ലെന്ന് കണ്ടതോടെ അവര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് കുട്ടി അയാളുടെ സ്വന്തം മകനാണെന്ന് വ്യക്തമായത്. പിതാവ് ഏഷ്യന്‍ പൗരനാണ്.

Gulf, UAE, Kidnapping

കുട്ടി ജനിക്കുമ്പോഴേക്കും അറബ് യുവതിയായ ഭാര്യയുടെ റെസിഡന്‍സി വിസയുടെ കാലാവധി കഴിഞ്ഞിരുന്നു. പറഞ്ഞത് സത്യമാണെന്ന് ബോധ്യമായതോടെ പോലീസ് അയാളെ വിട്ടയച്ചു. രണ്ട് മാസത്തിനുള്ളില്‍ ഭാര്യയുടെ വിസയും കുട്ടിയുടെ ഐഡിയും ശരിയാക്കാമെന്ന് എഴുതി ഒപ്പിട്ടു കൊടുത്ത ശേഷമാണ് ഇയാളെ പോലീസ് വിട്ടയച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: After verifying his claims, the police released the man after making him sign a declaration form committing to complete the required formalities to legalise the status of his wife and child within a period of two months. According to his lawyer, Rabia Abdel Rahman, the man has been advised to avail of the upcoming visa amnesty scheme announced by the UAE Cabinet last month.

Keywords: Gulf, UAE, Kidnapping 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?