അലോഷ് ബ്രിട്ടോയുടെ ശസ്ത്രക്രിയ ചെലവിനായി ശാന്തി, ഹുദാ ബസ്സുകളുടെ കാരുണ്യ യാത്ര വ്യാഴാഴ്ച

കാസര്‍കോട്: (www.kasargodvartha.com 11.07.2018) അലോഷ് ബ്രിട്ടോയുടെ ശസ്ത്രക്രിയ ചെലവിലേക്കായി രണ്ട് സ്വകാര്യ ബസ്സുകളുടെ കാരുണ്യ യാത്ര വ്യാഴാഴ്ച. മെഡുല ഒബ്ളാങ്കട്ടയിൽ രക്തകോശങ്ങൾക്ക് തകരാർ സംഭവിച്ച് കിടപ്പിലാവുകയും ബുധനാഴ്ച മുംബൈ ഹിന്ദുജ ആശുപത്രിയിൽ വിജയകരമായ മേജർ ശസ്ത്രക്രിയയ്ക്ക് വിധേയനായി ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്യുന്ന വിദ്യാര്‍ത്ഥി അലോഷ് മോന്റെ ശസ്ത്രക്രിയാ ചെലവിന് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് രണ്ട് സ്വകാര്യ ബസുകൾ വ്യാഴാഴ്ച കാരുണ്യ യാത്ര സംഘടിപ്പിക്കുന്നത്. കാസര്‍കോട് - കാഞ്ഞങ്ങാട് റൂട്ടിലോടുന്ന ശാന്തി, ഹുദാ, ബസ്സുകളാണ് വ്യാഴാഴ്ചത്തെ മുഴുവന്‍ കളക്ഷനും ചികിത്സാ സഹായ സമിതിക്ക് കൈമാറാമെന്നേറ്റത്.

രാവിലെ 6.05 ന് ശാന്തി ബസ് ഓട്ടം ആരംഭിക്കും. ഹുദാ ബസ് 8.20 നും. പാലക്കുന്ന് കൂട്ടായ്മയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ബസ്സുടമകളും, ജീവനക്കാരും കാരുണ്യയാത്രയ്ക്ക് തയ്യാറായത്. പരിസര പ്രദേശങ്ങളായ ഉദുമ, പാലക്കുന്ന്, ബാര മാങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലെ സന്നദ്ധ സംഘടനകളും കൂട്ടായ്മകളും നാട്ടുകാരും ചേര്‍ന്ന് ചികിത്സാ സഹായ കമ്മറ്റിക്ക് വേണ്ടി ധനസമാഹരണത്തിന് നേതൃത്വം നല്‍കുന്നുണ്ട്.

Private Bus, Alosh, Treatment, Kasaragod, Kerala, news, Kalanad, Needs help, Student, Child, Treatment, hospital, helping hands, Alosh's operation completed

സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന അച്ഛന്‍ അലക്‌സിനും കുടുംബത്തിനും കുട്ടിയുടെ വിദഗ്ദ്ധ ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്താന്‍ സാധിക്കാതായതോടെയാണ് നാട് ഒന്നടങ്കം അലോഷ് മോന്റെ ചികിത്സയ്ക്ക് വേണ്ടി ഒന്നിച്ചത്.വീടിനടുത്തുള്ള ദിനേശ് കമ്പനിയിലെ സ്ത്രീ തൊഴിലാളികൾ നൽകിയ തുക കൊണ്ടാണ് ആദ്യ ചികിത്സ നടന്നത്.വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞ് നാട് ഒന്നാകെ ചികിത്സയ്ക്കായ് രംഗത്തിറങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.12 ലക്ഷം രൂപ ചികിത്സാ ചിലവ് കണ്ടെത്താനുള്ള ശ്രമമാണ് ചികിത്സാ സഹായ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്നത്.

അതിനിടെ ബുധനാഴ്ച നടത്തിയ അലോഷിന്റെ ശസ്ത്രക്രിയ വിജയകരമായി. മണിക്കൂറുകള്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയാണ് നടന്നത്. ബുധനാഴ്ച രാവിലെ 7.30 മണിയോടെയാണ് ശസ്ത്രക്രിയയ്ക്കായി അലോഷിനെ മുംബൈ ഹിന്ദുജ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററിലേക്ക് മാറ്റിയത്. എട്ടു മണിയോടെ ശസ്ത്രക്രിയ ആരംഭിച്ചു. ഉച്ചയ്ക്ക് 1.30 മണിയോടെയാണ് ശസ്ത്രക്രിയ അവസാനിച്ചത്.

ശസ്ത്രക്രിയ വിജയകരമാണെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. മിശ്ര അലോഷിന്റെ മാതാപിതാക്കളായ അലക്‌സിനെയും നിമ്മിയെയും ചികിത്സ സഹായ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മൊയ്തീന്‍ കുഞ്ഞി കളനാട്, ഷംസുദ്ദീന്‍ ബാട്ടിയ എന്നിവരെ അറിയിച്ചു. അലോഷിന് ബോധം വീണ്ടു കിട്ടിയതോടെ അത്യധികം സന്തോഷത്തിലാണ് കുടുംബവും നാട്ടുകാരും ചികിത്സാ സഹായ കമ്മറ്റിയും .

നാടു മുഴുവനും പ്രാര്‍ത്ഥനയോടെ കഴിയുമ്പോഴാണ് മുംബൈയില്‍ നിന്നും ശുഭവാര്‍ത്ത ബുധനാഴ്ച ഉച്ചയോടെ ലഭിച്ചത്.. 12 ലക്ഷം രൂപ ചിലവ് വരുന്ന ശസ്ത്രക്രിയയാണ് നാട്ടുകാരുടെയും ചികിത്സാ കമ്മിറ്റിയുടെയും സഹായത്തോടെ നടത്തിയത്. നാട്ടില്‍ നിന്നും ദുബൈയില്‍ നിന്നും നാനാജാതി മത വിഭാഗങ്ങള്‍ക്കതീതമായുള്ള സഹായമാണ് കമ്മിറ്റിക്ക് ലഭിച്ചിരിക്കുന്നത്. തുടര്‍ ചികിത്സയ്ക്കും ഭാരിച്ച തുക വേണ്ടി വരുമെന്നാണ് കരുതുന്നത്. അതുകൊണ്ടു തന്നെ കാരുണ്യ പ്രവര്‍ത്തനം തുടരുകയാണ്.

ഉദാരമതികളുടെ സഹായങ്ങള്‍ താഴെ കൊടുത്ത അക്കൗണ്ടിലൂടെ കൈമാറാം. കൂടുതല്‍ വിവരങ്ങള്‍ക്കായി പിതാവ് അലക്‌സിനെ ബന്ധപ്പെടാം. MOB NO: 9961358720

Account Details
അലോഷ് ബ്രിട്ടോ അലക്‌സ് ചികിത്സാ സഹായ സമിതി
Account No: 42262200179070
IFSC: SYNB0004226

Bank Details:
SYNDICATE BANK
UDUMA BRANCH

Related News:
അലോഷ് മോന്റെ ശസ്ത്രക്രിയ വിജയം; നടന്നത് മണിക്കൂറുകള്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയ

അലോഷ് മോന്റെ 11-ാം തീയ്യതി നടക്കുന്ന വിദഗ്ദ്ധ ശസ്ത്രക്രിയയുടെ ഒരുക്കങ്ങള്‍ മുംബൈ ഹിന്ദുജ ആശുപത്രിയില്‍ പൂര്‍ത്തിയായി; കരുണ വറ്റാത്തവരുടെ കൈസഹായം പ്രതീക്ഷിച്ച് കുടുംബവും നാട്ടുകാരും

തലച്ചോറിന് അപൂര്‍വ്വ രോഗം പിടിപെട്ട് ഒമ്പതുകാരന്‍; ഒരുമാസം മുമ്പ് വരെ വീട്ടില്‍ ഓടിച്ചാടി നടന്ന അലോഷിന്റെ കരളലയിക്കും കാഴ്ച്ച നൊമ്പരമാവുന്നു; 20 ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെടും; ചികിത്സയ്ക്ക് ചിലവ് 12 ലക്ഷം രൂപ; ഉദാരമതികളുടെ കനിവും കാത്ത് ഒരു കുടുംബം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Private Bus, Alosh, Treatment, Kasaragod, Kerala, news, Kalanad, Needs help, Student, Child, Treatment, hospital, helping hands, Alosh's operation completed
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?