സഭാ നേതൃത്വത്തിന്റെ വാദം പൊളിഞ്ഞു; ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് വിദഗ്ദ്ധ ചികിത്സനല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

പത്തനംതിട്ട: (www.kvartha.com 11.07.2018) മാര്‍ത്തോമ സഭയുടെ വലിയ മെത്രാപ്പോലീത്ത ഡോ . ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു . ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്ന കാര്യം അടിയന്തിരമായി പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

അസുഖബാധിതനായി കുമ്പനാട് ഫെലോഷിപ്പ് മിഷന്‍ ആശുപത്രിയില്‍ കിടക്കുന്ന മാര്‍ത്തോമ സഭയുടെ വലിയ മെത്രാപ്പോലീത്തയും പത്മഭൂഷണ്‍ ജേതാവുമായ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് മെച്ചപ്പെട്ട ചികിത്സ നിഷേധിക്കുന്നതായി ആരോപണമുയര്‍ത്തി അദ്ദേഹത്തിന്റെ മാതൃ ഇടവകയായ ഇരവിപേരൂര്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ പള്ളി സംരക്ഷണ സമിതി മനുഷ്യാവകാശ കമ്മിഷന് നല്‍കിയ പരാതിയിന്‍മേല്‍ കമ്മിഷന്‍ അംഗം കെ.മോഹന്‍കുമാറാണ് ഇതു സംബന്ധിച്ച ഉത്തരവ് നല്‍കിയത്.

Mar Chrysostom treatment issue: State Human Rights Commission intervenes, Pathanamthitta, News, Religion, Hospital, Treatment, Complaint, Allegation, Criticism, Kerala

അതീവ ഗുരുതരമായ ആക്ഷേപങ്ങളാണ് അവര്‍ മുന്നോട്ട് വയ്ക്കുന്നത്. ക്രിസോസ്റ്റം മെത്രാപ്പോലീത്തയെ കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി വെല്ലൂരിലേക്ക് കൊണ്ടുപോകാന്‍ മാര്‍ത്തോമ സഭയുടെ തലവനായ ജോസഫ് മാര്‍ത്തോമ അനുവദിക്കുന്നില്ലെന്നാണ് ഇരവിപേരൂര്‍ പള്ളിക്കാരുടെ ആക്ഷേപം. ഡോ. ജോസഫ് മാര്‍ത്തോമ ഇപ്പോള്‍ അമേരിക്കന്‍ പര്യടനത്തിലാണ്.

പള്ളി സംരക്ഷണ സമിതിയുടെ പരാതിയിങ്ങനെയാണ്:

2017 ല്‍ രാഷ്ട്രം പത്മഭൂഷണ്‍ നല്‍കി ആദരിച്ച മഹാനായ ഈ വ്യക്തിയോടുള്ള സഭയുടെ മേലധ്യക്ഷനായ ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്തയുടെ നിഷേധാത്മകമായ സമീപനം കടുത്ത അനാദരവാണ്. അതിലുപരി കടുത്ത മനുഷ്യവകാശ ലംഘനവുമാണ്. ഇരവിപേരൂര്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ ഇടവകയിലെ ജനങ്ങള്‍ക്ക് സഭാ പരമാധ്യക്ഷന്റെ നിലപാടില്‍ കടുത്ത അമര്‍ഷവും പ്രതിഷേധവും ഉണ്ട്.

ഇത് വിശ്വാസികളോടുള്ള വെല്ലുവിളിയാണ്. ആദരണീയനും നാനാജാതി മതസ്ഥരാല്‍ സര്‍വാദരണീയനുമായ ക്രിസോസ്റ്റം തിരുമേനിക്ക് മെച്ചപ്പെട്ട ചികിത്സ കിട്ടാന്‍ അദ്ദേഹത്തെ വെല്ലൂരിലേക്ക് കൊണ്ടുപോകാനുള്ള നടപടി ഉടനെ സ്വീകരിക്കണമെന്ന് ഇരവിപേരൂര്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ പള്ളി സംരക്ഷണ സമിതിക്കുവേണ്ടി കെ.വി. ഉമ്മന്‍ കരിക്കാട്ട് മനുഷ്യാവകാശ കമ്മിഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

വലിയ മെത്രാപ്പോലീത്തയ്ക്ക് കഴിഞ്ഞദിവസം പക്ഷാഘാതം സംഭവിച്ചതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതുകൊണ്ടുതന്നെ കുറേക്കൂടി മെച്ചപ്പെട്ട ചികിത്സാ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് വെല്ലൂരില്‍ നിന്നെത്തിയ മെഡിക്കല്‍ സംഘം പറയുന്നത്. എന്നാല്‍, ഈ അവസ്ഥയില്‍ അദ്ദേഹത്തെ വെല്ലൂരിലേക്ക് കൊണ്ടുപോകുന്നത് ഉചിതമാകില്ലെന്നാണ് ജോസഫ് മാര്‍ത്തോമയുടെ നിലപാടെന്നും ഇരവിപേരൂര്‍ മാര്‍ത്തോമ പള്ളി സംരക്ഷണ സമിതി കുറ്റപ്പെടുത്തുന്നു.

അതേ സമയം ഇരവിപേരൂര്‍ പള്ളി സംരക്ഷണ സമിതി നേരത്തെ ആശുപത്രി അധികൃതര്‍ക്ക് എതിരെ പരാതി കൊടുത്തപ്പോള്‍ സഭാ നേതൃത്വത്തില്‍പ്പെട്ട ചിലര്‍ പള്ളി സംരക്ഷണ സമിതിക്കെതിരെയും വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ക്കെതിരെയും തിരിഞ്ഞിരുന്നു . എന്നാല്‍ വലിയ മെത്രാപ്പോലീത്തയ്ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷന്‍ ശക്തമായി ഇടപെട്ടതോടെ സഭാനേതൃത്വം വെട്ടിലായി .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mar Chrysostom treatment issue: State Human Rights Commission intervenes, Pathanamthitta, News, Religion, Hospital, Treatment, Complaint, Allegation, Criticism, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?