റോഡും പാലവുമില്ല, ചെറുതുരുത്തുകാര്‍ക്ക് കരയെത്തണമെങ്കില്‍ വള്ളം തന്നെ ശരണം
ഹരിപ്പാട്: (www.kvartha.com 13.07.2018) ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ പെടുന്ന ചെറുതന പഞ്ചായത്തിലെ പാണ്ടി ചെറുതുരുത്തില്‍ പാലവുമില്ല റോഡുമില്ലാതെ ദുരിതപൂര്‍ണമായി കഴിയുകയാണ് മുന്നൂറോളം കുടുംബങ്ങള്‍ . ചികിത്സ തേടണമെങ്കില്‍ അഞ്ചു കിലോമീറ്ററോളം കാല്‍നടയായി ചുറ്റി സഞ്ചരിച്ച് ചെറുതനയിലെത്തണം. പ്രായാധിക്യമുള്ള രോഗികളുടെ അവസ്ഥ വളരെ ദയനീയമാണ്.
താലൂക്കാശുപത്രിയിലോ താലൂക്കോഫീസിലോ എത്തണമെങ്കില്‍ പാണ്ടി പുത്തനാര്‍ പാലം വരെ നടക്കണം. പിന്നീട് ഓട്ടോ പിടിക്കണം. കൃഷി ഓഫീസ് , മൃഗാശുപത്രി എന്നിവിടങ്ങളില്‍ എത്തണമെങ്കിലും സ്ഥിതി ഇതു തന്നെ. വിദ്യാര്‍ത്ഥികള്‍ക്ക് ചെറുതന എല്‍.പി സ്‌കൂള്‍, ആയാപറമ്പ് ഹയര്‍ സെക്കന്‍ഡറി, കോളജ് എന്നിവിടങ്ങളില്‍ പോകുന്നതിനും യാത്രാ മാര്‍ഗങ്ങളില്ല.
മഴക്കാലത്തും വെള്ളപ്പൊക്ക സീസണുകളിലും വിദ്യാര്‍ത്ഥികളുടെ യാത്ര പാതി വഴിയില്‍ അവസാനിപ്പിക്കാറാണ് പതിവ്. തീര്‍ത്തും അവികസിത മേഖലയായി കിടക്കുന്ന ഈ പ്രദേശത്തെ പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ അവഗണിക്കുകയാണെന്നും ഇതിന് ഒരു മാറ്റം വരണമെന്നും പ്രദേശവാസിയും മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം കൂടിയായ ഇല്ലത്തു പറമ്പില്‍ ലൂസിയാമ്മ പറഞ്ഞു.
പാണ്ടി പുത്തനാര്‍ പാലം മുതല്‍ ചെറുതുരുത്ത് ക്രിസ്ത്യന്‍ ചര്‍ച്ച് വരെയുള്ള ഭാഗം റോഡ് ടാര്‍ ചെയ്ത് യാത്രാ യോഗ്യമാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഇടപെട്ട് ബാക്കിയുള്ള ഭാഗം ടാര്‍ ചെയ്യുന്നതിന് നടപടി സ്വീകരിക്കണം. ഇതുവഴി കടന്നു പോകുന്ന പമ്പയാറിന് കുറുകെ ഏകദേശം 80 മീറ്ററില്‍ പാലം നിര്‍മ്മിച്ചാല്‍ പ്രദേശത്ത് അടിസ്ഥാന വികസനമെത്തുമെന്ന് മാത്രമല്ല 75 ശതമാനത്തോളം പ്രദേശത്തെ ദുരിതത്തിന് അറുതിയും വരും.
ഇതിന് പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍ അടിയന്തിരമായി ഉണ്ടാവണമെന്നും ലൂസിയാമ്മ പറഞ്ഞു. പഞ്ചായത്തിലെ പാണ്ടി ഒന്നാം വാര്‍ഡായ ചെറുതുരുത്തിനെ കുട്ടനാട് നിയോജക മണ്ഡലത്തിലെ തകഴി പഞ്ചായത്ത് ഏഴാം വാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനാണ് പാലം അനിവാര്യമായിരിക്കുന്നത്. അവിടം മുതല്‍ വള്ളക്കടവ് വരെയുള്ള റോഡിന്റെ അവസ്ഥ പരിതാപകരമാണ്. പാടശേഖരത്തിന്റെ നടുവിലൂടെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരവും പ്രദേശവാസികളുടെ ശ്രമദാനത്തിലും നിര്‍മിച്ച ബണ്ടാണ് പ്രദേശവാസികള്‍ റോഡായി ഉപയോഗിക്കുന്നത്.
വേനല്‍കാലത്ത് ഏറെ പരിശ്രമം നടത്തിയാല്‍ ഓട്ടോ എത്തുമെന്നതൊഴിച്ചാല്‍ വാഹന ഗതാഗതം പ്രദേശത്തിന് അന്യമാണ്. പ്രദേശങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള ഏക ആശ്രയം ഒരു സ്വകാര്യ കടത്താണ്. പഞ്ചായത്ത് ഓണറേറിയമായി നല്‍കുന്ന രണ്ടായിരം രൂപ മാത്രമാണ് കടത്തിന് ലഭിക്കുന്നതെന്ന് കടത്തുകാരനായ കുടുംബാശേരില്‍ കെ.എം ജോര്‍ജ് പറയുന്നു. പരമ്പരാഗതമായി നില നില്‍ക്കുന്ന ഈ കടത്ത് പൊതുമരാമത്ത് ഏറ്റെടുക്കണമെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.
വൈകുവോളം ജോലി ചെയ്താലും കുടുംബം പോറ്റാന്‍ ഒന്നും കിട്ടില്ല . കടത്ത് നിര്‍ത്താനും കഴിയാത്ത അവസ്ഥയാണെന്നും ജോര്‍ജ് വ്യക്തമാക്കുന്നു. ചെറുതന പാലം പൂര്‍ത്തിയായ സാഹചര്യത്തില്‍ അവിടെയുള്ള പൊതുമരാമത്തിന്റെ കടത്ത് പാലം യാഥാര്‍ത്ഥ്യമാകുന്നത് വരെ ഇവിടേക്ക് മാറ്റി സ്ഥാപിക്കണമെന്നും ഇദ്ദേഹം പറയുന്നു.
Keywords: Haripad Panchayat Cheruthuruthy road issue, Family, Road, Students, Local-News, News, Auto & Vehicles, Kerala.

Powered by Info News For You

Comments
Post a Comment