കുട്ടികളെ വില്‍ക്കുന്നു? മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റി പ്രതികൂട്ടില്‍
റാഞ്ചി: (www.kvartha.com 12.07.2018) മിഷണറീസ് ഓഫ് ചാരിറ്റിയുടെ റാഞ്ചി ബ്രാഞ്ചില്‍ കുട്ടികളെ വില്‍ക്കുന്നുവെന്ന് സൂചന. 2014 മുതല്‍ തന്നെ ഈ ആരോപണം നില്‍നില്‍ക്കുന്നുണ്ട്. ശിശു ക്ഷേമ സമിതിയുടെ മുന്‍ ചെയര്‍മാനായിരുന്നു ഒപി സിംഗാണ് ഇക്കാര്യത്തെ കുറിച്ച് ആദ്യം ആരോപണമുന്നയിച്ചത്. അന്ന് വേണ്ടവിധത്തിലുള്ള അന്വേഷണങ്ങള്‍ ഉണ്ടായില്ലെന്ന് സിംഗ് ഇന്ത്യ ടുഡേയോട് പറഞ്ഞു. എന്നാലിപ്പോള്‍ സിംഗിന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന രീതിയിലാണ് കാര്യങ്ങള്‍. കുട്ടികളെ കടത്തുന്നതില്‍ പങ്കുണ്ടെന്ന ആരോപണത്തില്‍ രണ്ട് കന്യാസ്ത്രീകളും മിഷണറീസ് ഓഫ് ചാരിറ്റിയിലെ ഒരു ജീവനക്കാരിയും പോലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
കുട്ടികളെ മോഷ്ടിച്ചതായി കസ്റ്റഡിയിലുള്ള സ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് വില ലഭിക്കുന്നുവെന്നും ഇവര്‍ പറയുന്നു. ഒരു ലക്ഷം രൂപ വരെ ലഭിച്ചിട്ടുണ്ട്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണവുമായി മുന്നോട്ടുപോവുകയാണ് പോലീസ്.
കസ്റ്റഡിയിലുള്ള കോര്‍നിലിയ എന്ന കന്യാസ്ത്രീ മൂന്നിലേറെ കുട്ടികളെ വിറ്റതായി സമ്മതിച്ചിട്ടുണ്ട്. കുറ്റക്കാരെന്ന് ബോധ്യമായാല്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേസന്വേഷിക്കുന്ന എസ് പി പറയുന്നു.
ഇതിനിടെ പോലീസ് തിങ്കളാഴ്ച ഒരു കുട്ടിയെ രക്ഷിച്ചിട്ടുണ്ട്. ഈ കുട്ടിയെ 2017ല്‍ മിഷണറീസ് ഓഫ് ചാരിറ്റി 50,000 രൂപയ്ക്ക് വിറ്റതായിരുന്നു. കുട്ടിയെ വാങ്ങിയ ദമ്പതികള്‍ പോലീസ് റെയ്ഡിന് മുന്‍പേ കടന്നുകളഞ്ഞു. മിഷണറീസ് ഓഫ് ചാരിറ്റിക്ക് കീഴിലുള്ള നിര്‍മ്മല്‍ ഹൃദയയില്‍ ഒരു യുവതി ജന്മം നല്‍കിയ കുഞ്ഞാണിതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
2017ല്‍ 26 കുട്ടികള്‍ നിര്‍മ്മല്‍ ഹൃദയയില്‍ ജനിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ രണ്ട് കുട്ടികള്‍ മരണപ്പെട്ടു. ബാക്കിയുള്ള 24 കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 2015 മുതല്‍ 2018 വരെ റാഞ്ചിയിലെ ഷെല്‍ട്ടര്‍ ഹോമില്‍ 450ലേറെ ഗര്‍ഭിണികള്‍ താമസിച്ചിരുന്നു. എന്നാല്‍ 170 സ്ത്രീകളുടെ പ്രസവ കണക്ക് മാത്രമാണ് ലഭിച്ചിട്ടുള്ളത്. നിര്‍മല്‍ ഹൃദയയില്‍ പ്രസവിച്ച അവിവാഹിതരായ അമ്മമാരെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: 26 children were born at Nirmal Hriday, Ranchi in 2017. While two children were born dead, there is no trace of the remaining 24 children.

Keywords: National, Missionaries of Charity
Powered by Info News For You

Comments
Post a Comment