ഒന്നാം ക്ലാസുകാരനെ മര്‍ദിച്ച സംഭവം: അധ്യാപികക്കെതിരെ പോലീസ് കേസെടുക്കുന്നില്ലെന്ന് പരാതി

മഞ്ചേശ്വരം (www.evisionnews.co): ബാഗില്‍ നിന്നും പുസ്തകം എടുക്കാന്‍ വൈകിയതിന് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി ചൂരല്‍ കൊണ്ട് അടിച്ചുപരിക്കേല്‍പിച്ച സംഭവത്തില്‍ പൊലീസ് കേസെടുക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. രാഷ്ട്രീയ സ്വാധീനം മൂലമാണ് പൊലീസ് കേസെടുക്കാത്തതെന്നാണ് പരാതി. മഞ്ചേശ്വരം സബ് ജില്ലയില്‍ പൈവളികെ പഞ്ചായത്തിലെ അട്ടഗോളി എ.എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് ബാഗില്‍ നിന്നും പുസ്തക എടുക്കാന്‍ വൈകിയതിന്റെ പേരില്‍ അധ്യാപിക മാരകമായി അടിച്ചുപരിക്കേല്‍പിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ക്ലാസ് നടന്നുകൊണ്ടിരിക്കെ കുട്ടിയോട് അധ്യാപിക പുസ്തകമെടുക്കാന്‍ പറയുകയും എന്നാല്‍ പുസ്തകമെടുക്കാന്‍ അല്‍പം വൈകിയതിനാല്‍ അടിച്ചു പരിക്കേല്‍പിക്കുകയുമായിരുന്നു. അധ്യാപികയുടെ ചൂരല്‍ പ്രയോഗത്തില്‍ കുട്ടിയുടെ പുറത്ത് അടിയേറ്റ് തൊലിയില്‍ മുറിവുണ്ടായി. പിന്നീട് വീട്ടിലെത്തിയ കുട്ടിയുടെ മനോഭാവത്തില്‍ മാറ്റം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കാര്യമന്വേഷിച്ചപ്പോഴാണ് മര്‍ദന വിവരം പുറത്തറിഞ്ഞത്. ഉടന്‍ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് മഞ്ചേശ്വരം എ.ഇ.ഒ സ്‌കൂളിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും അധ്യാപികക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
സംഭവത്തിനെതിരെ പ്രതിഷേധമുയരുകയും എം.എസ്.എഫിന്റെ നേതൃത്വത്തില്‍ സ്‌കൂളിന് മുന്നില്‍ കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയില്‍ നിന്നും മൊഴിയെടുക്കുകയും ഇതുസംബന്ധിച്ച് കേസെടുത്ത് അന്വേഷണം നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും അധ്യാപികക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയാറാകുന്നില്ലെന്നാണ് ആക്ഷേപം. കുട്ടിയുടെ കുടുംബവും നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനം.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?