തന്നോട് മോശമായി പെരുമാറിയ സംവിധായകനൊപ്പം സഹകരിക്കാനില്ല; നിലപാടില്‍ ഉറച്ച് നടി നിഷാ സാരംഗ്
തിരുവനന്തപുരം: (www.kvartha.com 09.07.2018) തന്നോട് മോശമായി പെരുമാറിയ സംവിധായകനൊപ്പം സഹകരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ച് നടി നിഷാ സാരംഗ്. ഫഌവേഴ്‌സ് ടിവിയില്‍ സംപ്രേഷണം ചെയ്തുവരുന്ന ഉപ്പും മുളകും പരമ്പരയിലെ നായികയായ നിഷയെ അനുവാദമില്ലാതെ അമേരിക്കന്‍ ഷോയ്ക്ക് പോയെന്നു പറഞ്ഞാണ് സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ പുറത്താക്കിയത്.
എന്നാല്‍, തന്നോട് മോശമായി പെരുമാറിയ സംവിധായകനോട് പ്രതികരിച്ചതാണ് തന്റെ പുറത്താക്കലിനു പിന്നിലെന്ന് കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനം നടത്തി നിഷ പുറംലോകത്തെ അറിയിക്കുകയായിരുന്നു. ഇതോടെ സംഭവം വിവാദമാവുകയും ചെയ്തു.
ശനിയാഴ്ച രാത്രിയാണ് തന്നെ പരമ്പരയില്‍ നിന്ന് പുറത്താക്കിയ വിവരം നിഷ അറിയിച്ചത്. സംവിധായകന്റെ മോശം പെരുമാറ്റത്തിനെതിരെ പ്രതികരിച്ചതിനാണ് തന്നോട് ഇത്തരമൊരു പ്രതികാര നടപടി സ്വീകരിച്ചതെന്നു പറഞ്ഞ നിഷ അഭിമുഖത്തിനിടെ പലതവണ പൊട്ടിക്കരയുകയും ചെയ്തു.
എന്നാല്‍ ചാനല്‍ പുറത്തിറക്കിയ ഫേസ്ബുക്ക് പ്രസ്താവനയില്‍ കുറ്റാരോപിതനായ സംവിധായകനെതിരെ ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. സംവിധായകനെ മാറ്റുമെന്നും പരമ്പരയില്‍ നീലുവായി നിഷ തന്നെ തുടരുമെന്നുമാണ് ചാനല്‍ താരത്തോട് അറിയിച്ചത്. എന്നാല്‍, അത് വാക്കാല്‍ പറഞ്ഞാല്‍ പോരെന്നും എഴുതി നല്‍കണമെന്നും നിഷ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അവരോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. അത്തരമൊരു ഉറപ്പ് ലഭിക്കാതെ പരമ്പരയിലേക്ക് താനില്ലെന്ന നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും ഒരു കോംപ്രമൈസിനും താത്പര്യമില്ലെന്നും നിഷ ചാനല്‍ ഉടമസ്ഥരെ അറിയിച്ചിട്ടുണ്ട്.
ഇക്കാര്യം ഇവരുടെ അടുത്ത സുഹൃത്തുക്കള്‍ സ്ഥിരീകരിക്കുകയും ചെയ്തു. നിലവില്‍ നിഷ മൂകാബിംക ദര്‍ശനത്തിനു പോയിരിക്കുകയാണ്. ചാനലില്‍ നിന്ന് അനുകൂല നിലപാടുണ്ടായാല്‍ മൂന്നു ദിവസത്തിനകം ഇവര്‍ കൊച്ചിയിലെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്യുമെന്നും അറിയുന്നു.
തന്നോട് സംവിധായകന്‍ മോശമായി പെരുമാറുന്ന കാര്യം പരമ്പരയിലെ നായകനായ ബിജു സോപാനം അടക്കമുള്ള സഹതാരങ്ങള്‍ക്കറിയാം എന്നും നിഷ പറഞ്ഞിരുന്നു. ബിജു സോപാനം പലതവണ ഇത് സംവിധായകനോട് ചോദിച്ചിട്ടുണ്ട്. എന്നിട്ടും കാര്യമൊന്നും ഉണ്ടായിട്ടില്ലെന്നും നിഷ പറയുന്നു. ഇതോടെ വിവാദം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. നിലവിലെ പരമ്പരകളില്‍ ഏറ്റവും റേറ്റിംഗുള്ളതാണ് ഉപ്പും മുളകും എന്ന പരിപാടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Nisha Sarang against Uppum Mulakum director, Thiruvananthapuram, News, Trending, Controversy, Channel, Director, Facebook, post, Cinema, Entertainment, Kerala.

Powered by Info News For You

Comments
Post a Comment