ഏത് യോഗ്യതയുള്ളവര്‍ക്കും ചേരാവുന്ന വിവിധതരം കോഴ്‌സുകളുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ഉദ്ഘാടനം ചെയ്തു; സംസ്ഥാനത്ത് വിവിധ തൊഴില്‍മേഖലകള്‍ക്കാവശ്യമായ നൈപുണ്യ വികസനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
കൊല്ലം: (www.kasargodvartha.com 23.07.2018) പരമ്പരാഗത വിദ്യാഭ്യാസത്തിനപ്പുറം വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ വൈദഗ്ധ്യം നേടത്തക്ക വിധത്തില്‍ സംസ്ഥാനത്ത് നൈപുണ്യവികസനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിര്‍മാണ മേഖലയിലെ നൈപുണ്യവികസനം ലക്ഷ്യമാക്കി കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെയ്‌സ്) കൊല്ലം ജില്ലയിലെ ചവറയില്‍ സ്ഥാപിച്ചിട്ടുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഐഐഐസി) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴില്‍ നൈപുണ്യം നേടിക്കൊടുത്ത് യുവജനങ്ങളെ നവീനാശയങ്ങളിലേയ്ക്ക് നയിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പാഠപുസ്തകത്തിനപ്പുറമുള്ള തൊഴില്‍ വൈദഗ്ധ്യമാണ് ഇന്നത്തെ തൊഴില്‍ വിപണി ആവശ്യപ്പെടുന്നത്. ഐഐഐസി ലക്ഷ്യമാക്കുന്നതും ഇതു തന്നെ. ഇതിനായി കേരളാ അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്, ഐടിഐകള്‍, എംപ്ലോയബിലിറ്റി സെന്ററുകള്‍, ഒഡെപെക്, കെഎസ്‌ഐഡി തുടങ്ങിയവ വഴി അടിസ്ഥാന പരിശീലന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു.
സാങ്കേതിക വൊക്കേഷണല്‍ കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്ന ചെറുപ്പക്കാരെ ലക്ഷ്യമിട്ട് ഓയില്‍ ആന്‍ഡ് റിഗ് മേഖലയില്‍ പണിയെടുക്കുന്നവര്‍ക്കായുള്ള എസ്‌പൊയര്‍ നൈപുണ്യ പരിശീലനം, നഴ്‌സിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്‌മെന്റ്, വിദ്യാഭ്യാസ മേഖലയിലെ ഗവേഷണങ്ങള്‍ക്കായി ക്രെറ്റ്, സെക്യൂരിറ്റി മേഖലയിലെ അധിക പരിശീലനമായ കാറ്റ്‌സ് തുടങ്ങിയവയും ഇതിനുപുറമെ നടപ്പിലാക്കി. കേരളത്തില്‍ നൈപുണ്യം നേടിയവരുടെ ലഭ്യതയും നിര്‍മാണ മേഖലയില്‍ ആവശ്യമുള്ള നൈപുണ്യവും തമ്മിലുള്ള അന്തരം കുറയ്ക്കാനാണ് ശ്രമിക്കുന്നത്. ആഗോളതലത്തില്‍ ഏറെ അവസരങ്ങളുള്ള നിര്‍മാണ മേഖലയില്‍ വൈദഗ്ധ്യമുള്ള തൊഴിലാളികളെ പരമാവധി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഗള്‍ഫ് രാജ്യങ്ങളിലടക്കം പ്രകടമാകുന്ന പുതിയ നിര്‍മാണ രീതികള്‍ക്കനുസൃതമായി മലയാളികളുടെ തൊഴില്‍ശക്തിക്ക് മാറ്റം വരത്താനാണ് ഐഐഐസിയിലൂടെ ഉദ്ദേശിക്കുന്നത്. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത മുതല്‍ ഉന്നത വിദ്യാഭ്യാസയോഗ്യത വരെയുള്ള തൊഴില്‍ അന്വേഷകര്‍ക്കായി സംസ്ഥാന ജോബ് പോര്‍ട്ടല്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി. എല്ലാ തലത്തിലുള്ള തൊഴില്‍ ദാതാക്കളെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തൊഴിലും നൈപുണ്യവും വകുപ്പുമന്ത്രി ടി പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് വിവിധ മേഖലകളില്‍ തൊഴില്‍ നൈപുണ്യം നേടിയവരുടെ ലേബര്‍ ബാങ്ക് രൂപീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കെയ്‌സ്, തൊഴില്‍ കമ്മീഷണറേറ്റ്, തൊഴില്‍ വകുപ്പ്, എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവ ചേര്‍ന്നാണ് ഇത് ചെയ്യുന്നത്. തൊഴില്‍ പരിശീലന സ്ഥാപനങ്ങളുടെ നിലവാരവും അടിസ്ഥാന സൗകര്യവും മെച്ചപ്പെടുത്തും. അതിലൂടെ തൊഴില്‍ നൈപുണ്യം ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിലുള്ള കെയ്‌സിന്റെ നേതൃത്വത്തില്‍ അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ തൊഴില്‍ നൈപുണ്യ ശേഷി ഉയര്‍ത്താന്‍ ആവിഷ്‌കരിച്ചിട്ടുള്ള നിരവധി പദ്ധതികളിലൊന്നാണിതെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, അഡ്വ. കെ രാജു എന്നിവര്‍ മുഖ്യാതിഥികളായി. എന്‍ കെ പ്രേമചന്ദ്രന്‍ എംപി, എംഎല്‍എമാരായ ആര്‍ രാമചന്ദ്രന്‍, കോവൂര്‍ കുഞ്ഞുമോന്‍, മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍, കൊല്ലം മേയര്‍ വി രാജേന്ദ്രബാബു, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ ബിജു എന്നിവര്‍ പ്രസംഗിച്ചു.
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, പൗരപ്രമുഖര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെയ്‌സ് എംഡി ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. എന്‍ വിജയന്‍പിള്ള എംഎല്‍എ സ്വാഗതവും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി നന്ദിയും പറഞ്ഞു.
ഒമ്പത് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഐഐഐസി കാമ്പസിലെ 1.86 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള കെട്ടിടത്തില്‍ കോഴ്‌സുകള്‍ക്കായി 32 ആധുനിക ക്ലാസ് മുറികളും മൂന്ന് വര്‍ക്ക് ഷോപ്പുകളുമുണ്ട്.
ലോകോത്തര നിലവാരത്തിലുള്ള വിവിധ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള നൈപുണ്യ വികസന കോഴ്‌സുകള്‍ക്കുപുറമെ വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം, ആഗോള അക്രഡിറ്റേഷന്‍, മികച്ച തൊഴില്‍ ലഭിയ്ക്കാനുള്ള അവസരങ്ങള്‍ എന്നിവ ഐഐഐസിയുടെ പ്രത്യേകതകളാണ്.
നൈപുണ്യ വികസന കോഴ്‌സുകള്‍ നടത്തുന്നതിനായി കെയ്‌സും കേരളത്തില്‍ തന്നെ വളര്‍ന്ന് വികസിച്ച പ്രശസ്തമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയും (യുഎല്‍സിസിഎസ്) നേരത്തെ ധാരണാപത്രം ഒപ്പുവച്ചിരുന്നു.
ഏത് യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്കും ചേരാവുന്ന ആറ് മാസം മുതല്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള നൈപുണ്യ വികസന, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ്, ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകളാണ് ഐഐഐസിയില്‍ ഉടനെ ആരംഭിക്കുന്നത്. ഇത്തരത്തിലുള്ള 38 കോഴ്‌സുകളാണ് ഐഐഐസി രൂപകല്പന ചെയ്തിരിക്കുന്നത്.
കണ്‍സ്ട്രക്ഷന്‍ മാനേജ്മന്റ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, എച്ച് വി എ സി എഞ്ചിനീയറിംഗ്, എന്‍വയോണ്‍മെന്റ്, ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി, ഇന്റീരിയര്‍ ഡിസൈനിംഗ്, വാട്ടര്‍ പ്രൂഫിംഗ്, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ഓട്ടോമൊബൈല്‍ ഡിസൈന്‍ തുടങ്ങിയ കോഴ്‌സുകളുമുണ്ടാകും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kollam, Chief Minister Pinarayi-Vijayan, Kerala, Course, Institute, Indian Institute of Infrastructure and Construction inaugurated

Powered by Info News For You

Comments
Post a Comment