വെള്ളക്കെട്ടില്‍ കൗണ്‍സിലറുടെ പ്രതിഷേധം: രണ്ടുദിവസത്തിനകം പരിഹാരമെന്ന് അധികൃതര്‍
കാഞ്ഞങ്ങാട് (www.evisionnews.co): ശവപ്പറമ്പ് റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം ആവശ്യപ്പെട്ട് ഞാണിക്കടവ് വാര്‍ഡ് കൗണ്‍സിലര്‍ അബൂബക്കര്‍ കഴിഞ്ഞ ദിവസം നടത്തിയ വേറിട്ട സമരം ഫലംകണ്ടു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി ഇ ചന്ദ്രശേഖരന് നല്‍കിയ പരാതിയില്‍ രണ്ടുദിവസത്തിനകം അടിയന്തിര അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കുമെന്നും ടെണ്ടര്‍ നടപടികളിലെ വിഷയങ്ങള്‍ പരിഹരിച്ച് ഉടന്‍ പണി തുടങ്ങുമെന്നും കൗണ്‍സിലര്‍ അബൂബക്കറിനും യൂത്ത് ലീഗ് നേതാക്കള്‍ക്കും ഉറപ്പു ലഭിച്ചു.
കാലങ്ങളായി പൊട്ടിപ്പൊളിഞ്ഞ നിലയില്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണാന്‍ മുസ്്‌ലിം ലീഗ് അടക്കം മാര്‍ച്ച് നടത്തിയിരുന്നു. ആവശ്യമായ ഇടപെടല്‍ ഉടനെ നടത്തണമെന്ന് ആവശ്യപ്പെട്ടും അല്ലാത്തപക്ഷം ശക്തമായ സമരമാര്‍ഗ്ഗം സ്വീകരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അബൂബക്കറിനെ കൂടാതെ കാഞ്ഞങ്ങാട് മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡണ്ട് ഷംസുദ്ദീന്‍ ആവിയില്‍, ജനറല്‍ സെക്രട്ടറി വസിം പടന്നക്കാട്, ട്രഷറര്‍ ആസിഫ് ബല്ലാകടപ്പുറം എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment