യൂത്ത് ലീഗ് യുവജനയാത്ര: സംഘാടക സമിതി രൂപീകരണം പത്തിന്
കാസര്‍കോട് (www.evisionnews.co): വര്‍ഗീയ മുക്ത ഭാരതം അക്രമരഹിത കേരളം എന്ന മുദ്രാവാഖ്യം ഉയര്‍ത്തിപ്പിടിച്ച് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നവംബര്‍ 24ന് ആരംഭിക്കുന്ന യൂത്ത് ലീഗ് യുവജന യാത്രയുടെ ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം പത്തിന് വൈകിട്ട് നാലുമണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കേന്ദ്ര, കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും വര്‍ഗ്ഗീയതക്കും അക്രമണങ്ങള്‍ക്കുമെതിരെയുള്ള ശക്തമായ പ്രചാരണവുമായി കാല്‍നടയായി നടത്തുന്നയാത്ര ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് സമാപിക്കും.
സംഘാടക സമിതി രൂപീകരണ യോഗം മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തും. മുസ്്‌ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിക്കുമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി.ഡി കബീറും അറിയിച്ചു.
Powered by Info News For You

Comments
Post a Comment