നാട്ടിലിറങ്ങി വീടും പുരയിടവും തകര്‍ത്ത കാട്ടാന കിണറ്റില്‍ വീണ് ചെരിഞ്ഞു
ചെറുതോണി: (www.kvartha.com 16.07.2018) ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാന കൃഷിയും വീടും തകര്‍ത്ത് കിണറ്റില്‍ വീണ് ചെരിഞ്ഞു. കഞ്ഞിക്കുഴി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് കൈതപ്പാറ ഗ്രാമത്തില്‍ ശനിയാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം.
സമീപത്തെ വനത്തില്‍ നിന്ന് ജനവാസകേന്ദ്രത്തില്‍ എത്തിയ ആനക്കൂട്ടമാണ് കൃഷിയും വീടും നശിപ്പിച്ചത്. കുളമ്പേല്‍ ജോസഫിന്റെ വീടാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. ജോസഫും ഭാര്യയും എറണാകുളത്ത് ബന്ധു വീട്ടില്‍ പോയതിനാല്‍ വീട്ടില്‍ ആരും ഇല്ലായിരുന്നു. കുളമ്പേല്‍ മാത്യു, കുളമ്പേല്‍ ജോസ്, ഉറുമ്പില്‍ ബൈജു എന്നിവരുടെയും കൃഷികള്‍ ആനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്.
ആനക്കൂട്ടത്തില്‍പ്പെട്ട ആറ് വയസ് പ്രായമുള്ള പിടിയാനയാണ് ഇതിനിടയില്‍ കിണറ്റില്‍ തലകുത്തി വീണത്. കുളമ്പേല്‍ മാത്യുവിന്റെ പതിനഞ്ച് അടി ആഴമുള്ള കിണറ്റിലാണ് കുട്ടിയാന വീണത്. പുലര്‍ച്ചെ നാട്ടുകാരാണ് ആന കിണറ്റില്‍ വീണ് ചത്ത് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു.
ഡി.എഫ്.ഓയുടെ നേതൃത്വത്തില്‍ വനപാലകര്‍ എത്തി ആനയുടെ ജഡം കിണറ്റില്‍ നിന്ന് എടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തി സംസ്‌കരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. വനംവകുപ്പ് തൊടുപുഴ റെയിഞ്ചിന്റെ കീഴിലുള്ള വന പ്രദേശത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന 110 ഏക്കര്‍ പ്രദേശമാണ് കൈതപ്പാറ ഗ്രാമം. എന്നാല്‍ ഇതാദ്യമായിട്ടാണ് കാട്ടാന വീട് നശിപ്പിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇടുക്കി മണിയാറംകുടി വനത്തിലൂടെ 12 കിലോമീറ്റര്‍ കൂപ്പ് റോഡും തൊടുപുഴ വേളൂര്‍ കൂപ്പ് വഴിയുള്ള വഴിയുമാണ് കൈതപ്പാറയിലേയ്ക്കുള്ള ഗതാഗത മാര്‍ഗം. മഴയും കാറ്റും ശക്തിപ്പെട്ടതിനാല്‍ ഗ്രാമം ഒറ്റപ്പെട്ട അവസ്ഥയിലാണ്.

Keywords: Elephant found dead in Idukki well, Elephant attack, Well, Ernakulam, Farmers, Family, Thodupuzha, News, Local-News, Kerala.
Powered by Info News For You

Comments
Post a Comment