കലാം കോളജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ഫ്രഷേര്‍സ് ഡേ സംഘടിപ്പിച്ചു
ഉപ്പള (www.evisionnews.co): ഉത്തര കേരളത്തിന്റെ വിദ്യാഭ്യാസ മേഖലകളില്‍ കലാം കോളജ് മാതൃകാപരവും പ്രതീക്ഷ നല്‍കുന്നതുമാണെന്ന് യുവ എഴുത്തുകാരന്‍ ഖയ്യും മാന്യ അഭിപ്രായപ്പെട്ടു. നവാഗതരായ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ കലാം കോളജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ സംഘടിപ്പിച്ച ഫ്രഷേര്‍സ് ഡേ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ രംഗം കച്ചവടവല്‍കരിക്കപ്പെടുന്ന വര്‍ത്തമാനകാലത്ത് പാവപ്പെട്ടവരുടെ മക്കള്‍ക്കും ഉന്നത വിദ്യാഭ്യാസം അപ്രാപ്യമല്ലെന്ന് തെളിയിക്കുന്നതാണ് കലാം കോളജ്. പ്ലസ്ടു, ഡിഗ്രി മേഖലകളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അപര്യാപ്തമാക്കുമ്പോള്‍ ഇത്തരം കോളജുകളുടെ പ്രവര്‍ത്തനങ്ങള്‍ വലിയ മുന്നേറ്റങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത് ഖയ്യൂം പറഞ്ഞു. ട്രസ്റ്റ് ചെയര്‍മാന്‍ അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ മുഹമ്മദ് ആരിഫ്, നസീമ, നഷീദ, ഫാരിഷ പ്രസംഗിച്ചു. ആര്‍. ഇസ്ഹാഖ് സ്വാഗതവും സി.എച്ച് ലക്ഷ്മി നന്ദിയും പറഞ്ഞു.
Powered by Info News For You

Comments
Post a Comment