അഭിമന്യു കൊലക്കേസ്: മുഖ്യപ്രതി കാസര്‍കോട്-മംഗളൂരു അതിര്‍ത്തിയില്‍ പിടിയില്‍
കൊച്ചി (www.evisionnews.co): മഹാരാജാസ് കോളജ് എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കാസര്‍കോട്- മംഗളൂരു അതിര്‍ത്തിയില്‍വെച്ച് പിടിയിലായി. കാമ്പസ് ഫ്രണ്ട് മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡണ്ടും മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ത്ഥിയുമായ മുഹമ്മദിനെയാണ് പോലീസ് പിടികൂടിയത്. ഗോവയില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതിയെന്നാണ് പോലീസ് നല്‍കുന്ന സൂചന.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതിയെ കാസര്‍കോട്- മംഗളൂരു അതിര്‍ത്തിയില്‍വെച്ച് പിടികൂടുകയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട മറ്റു നാലുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Powered by Info News For You
Comments
Post a Comment