കൊച്ചിയില്‍ നിന്ന് തിരുച്ചിറപ്പള്ളി, ഹൂബ്ലി വിമാന സര്‍വീസ് തുടങ്ങി

കൊച്ചി:(www.kvartha.com 01/07/2018) വിമാനത്താവളത്തില്‍ നിന്ന് തിരുച്ചിറപ്പള്ളിയിലേയ്ക്കും ഹൂബ്ലിയിലേയ്ക്കും ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ തുടങ്ങി. എല്ലാ ദിവസവും രാവിലെ 6.25 ന് കൊച്ചിയില്‍ നിന്ന് തിരുച്ചിറപ്പള്ളിയ്ക്ക് പോകുന്ന വിമാനം 7.15 ന് അവിടെയെത്തും. 11.30 ന് കൊച്ചിയിലേയ്ക്ക് മടങ്ങും.

1.50 ന് ഇതേ വിമാനം കൊച്ചിയില്‍ നിന്ന് ഹൂബ്ലിയിലേയ്ക്ക് സര്‍വീസ് നടത്തും. നാലുമണിയ്ക്ക് ഹൂബ്ലിയിലെത്തും. രാത്രി 8.20ന് ഹൂബ്ലിയില്‍ നിന്ന് കൊച്ചിയിലേയ്ക്ക് മടങ്ങും. 10.20 ന് കൊച്ചിയിലെത്തും. 74 സീറ്റുള്ള എടിആര്‍ വിമാനമുപയോഗിച്ചാണ് ഇന്‍ഡിഗോ ഈ സര്‍വീസ് നടത്തുന്നത്. പുതുതായി സര്‍വീസ് തുടങ്ങിയ വിമാനത്തിന്റെ ക്യാപ്റ്റനും ജീവനക്കാര്‍ക്കും വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.

News, Kochi, Kerala, Air port, Kochi- Thiruchirapalli flight service begins


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Air port, Kochi- Thiruchirapalli flight service begins


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?