ജെയിംസ് പന്തമാക്കലിന്റെ വീട്ടിലെ വിജിലന്‍സ് റെയ്ഡ്: കോടികള്‍ വിലമതിക്കുന്ന സ്ഥലമിടപാട് രേഖകളും സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു

കാഞ്ഞങ്ങാട് (www.evisionnews.co): ജനകീയ വികസന മുന്നണി (ഡിഡിഎഫ്) നേതാവും ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ജെയിംസ് പന്തമാക്കലിന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കോടികളുടെ സ്ഥലമിടപാടിന്റെ 149 രേഖകള്‍ കണ്ടെടുത്തു. ഇവ തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയതായിയിട്ടുണ്ട്. ഇവ കൂടാതെ വീട്ടില്‍ നിന്നും 49,000 രൂപയും 30പവന്‍ സ്വര്‍ണവും കണ്ടെടുത്തിട്ടുണ്ട്. പഞ്ചായത്ത് മെമ്പര്‍, വൈസ് പ്രസിഡണ്ട്, പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ജെയിംസ് പന്തമാക്കല്‍ ജനസേവകനെന്ന നിലയില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായാണ് വിജിലന്‍സിന് തെളിവ് ലഭിച്ചിരിക്കുന്നത്. വരുമാനത്തിന്റെ 98 ശതമാനത്തില്‍ കൂടുതല്‍ സ്വത്ത് വകകള്‍ വാങ്ങി കൂട്ടിയതിന്റെ രേഖകളാണ് പിടിച്ചെടുത്തതെന്നാണ് വിവരം.

അതേസമയം അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചതിന് വിജിലന്‍സ് ഇന്‍സ്പെക്ടര്‍ സജിന്‍സച്ചിന്‍ ജെയിംസിനെതിരെ ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കി. ജെയിസിനെതിരെ കേസെടുക്കുന്നതിനായി പോലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. റെയിഡിനിടെ ബഹളം വെച്ചും പോലീസില്‍ റെയിഡ് നടത്തുന്ന ഉദ്യോഗസ്ഥര്‍ പണം മോഷ്ടിച്ചുവെന്നതതരത്തിലുള്ള വ്യാജ പരാതി നല്‍കിയതായും വിജിലന്‍സ് പരാതിയില്‍ സൂചിപ്പിച്ചതായാണ് വിവരം. ഇതിനെല്ലാം വിജിലന്‍സിനെ റെയിഡില്‍ സഹായിച്ച മൂന്ന് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ സാക്ഷികളാണ്.

ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ടായ ജെയിംസ് പന്തമാക്കലിന്റെ വീട്ടിലും ഓഫീസിലും വിജിലന്‍സ് നടത്തിയ റെയ്ഡില്‍ സ്ഥലം ഇടപാടിന്റെയും അനധികൃത സ്വത്ത് സമ്പാദിച്ചതിന്റെയും രേഖകള്‍ പിടിച്ചെടുത്തുത്തതോടെ ജെയിംസിനെതിരെയും ഭരണം നടത്തുന്ന ഡിഡിഎഫിനെതിരെയും ശക്തമായ ജനവികാരം ഉയര്‍ന്നുവന്നിട്ടുണ്ട്. വിജിലന്‍സ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ ജെയിംസിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് അടക്കം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ട്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി തെളിയിക്കുന്ന രേഖകളാണ് പിടികൂടിയത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?