മരംകടപുഴകി വീണ് ഓട്ടോറിക്ഷ തകര്‍ന്നു: യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു
ബോവിക്കാനം (www.evisionnews.co): മരംകടപുഴകി വീണ് ഓട്ടോറിക്ഷ തകര്‍ന്നു. കാസര്‍കോട് ടൗണ്‍ ഓട്ടോ തൊഴിലാളി യൂണിയന്‍ എസ്.ടി.യു പ്രസിഡണ്ട് എരിയായിലെ ഹനീഫ് സൂപ്പിക്കുട്ടിയുടെ കെ.എല്‍ 14 കെ. 1070 നമ്പര്‍ ഓട്ടോറിക്ഷയാണ് തകര്‍ന്നത്. ബോവിക്കാനം മഞ്ചക്കല്ലിനടുത്ത് ബുധനാഴ്ച ഉച്ചക്ക് 12മണിയോടെയാണ് സംഭവം. കാസര്‍കോട് നിന്നും ബന്തടുക്കയിലേക്കുള്ള ഓട്ടത്തിനിടെ മരംകടപുഴകി വീഴുകയായിരുന്നു. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഹനീഫ് സൂപ്പിക്കുട്ടിയും യാത്രക്കാരനായ അബ്ദുല്‍ ബാസിത്തും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടവിവരം അറിയിച്ചിട്ടും സംഭവസ്ഥലത്ത് പൊലീസ് എത്തിയില്ലെന്ന് ഹനീഫ് സൂപ്പിക്കുട്ടി പറഞ്ഞു.
Powered by Info News For You
Comments
Post a Comment