പടന്നക്കാട് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍: ട്രെയിനുകള്‍ വൈകിയോടി
കാസര്‍കോട് (www.evisionnews.co): കാഞ്ഞങ്ങാടിനും നീലേശ്വരത്തിനുമിടയില്‍ പടന്നക്കാട് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രെയിനുകള്‍ ഒരു മണിക്കൂറിലേറെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. വെള്ളിയാഴ്ച രാവിലെയാണ് വിള്ളല്‍ കണ്ടെത്തിയത്. പാളത്തില്‍ താത്കാലിക അറ്റകുറ്റപ്പണി നടത്തിയാണ് ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചത്. 12 സെന്റീമീറ്ററോളമുള്ള വിള്ളലാണ് പാളത്തില്‍ കണ്ടെത്തിയത്. പിന്നീട് ട്രെയിനുകള്‍ 15 കിലോമീറ്റര്‍ വേഗത കുറച്ചാണ് ഓടിയത്. മംഗലാപുരം- നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെടാന്‍ തയാറെടുക്കുന്നതിനിടെയാണ് വിള്ളല്‍ കണ്ടെത്തിയ വിവരം അറിഞ്ഞത്.
Powered by Info News For You
Comments
Post a Comment