റാഗിംഗിന്റെ പേരില്‍ കോളജില്‍ സംഘര്‍ഷാവസ്ഥ; പുറത്തുനിന്നുമെത്തിയവര്‍ ആയുധങ്ങളുമായി ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ത്ഥികള്‍

ചട്ടഞ്ചാല്‍: (www.kasargodvartha.com 12.07.2018) റാഗിംഗിന്റെ പേരില്‍ കോളജില്‍ സംഘര്‍ഷാവസ്ഥ. പുറത്തുനിന്നുമെത്തിയവര്‍ ആയുധങ്ങളുമായി ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. ചട്ടഞ്ചാല്‍ എം ഐ സി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലാണ് സംഭവം. ബുധനാഴ്ച ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗിംഗിന് വിധേയമാക്കിയതിന്റെ പേരില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്തിരുന്നു.

ഫാറൂഖ് എന്ന വിദ്യാര്‍ത്ഥിക്കാണ് റാഗിംഗിന്റെ പേരില്‍ അടിയേറ്റത്. ഇതുമായി ബന്ധപ്പെട്ട് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വ്യാഴാഴ്ചയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥയുണ്ടായത്. ഇതിനിടയിലാണ് പുറത്തുനിന്നുമെത്തിയ സംഘം വാള്‍ വീശി ഭീഷണിപ്പെടുത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Chattanchal, Kasaragod, Ragging, College, Students, Clash, Clash in college over Ragging
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?