ബീഫ് കഴിക്കുന്നത് നിറുത്തിയാല്‍ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കും; ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍
റാഞ്ചി: (www.kvartha.com 24.07.2018) ബീഫ് കഴിക്കുന്നത് നിറുത്തിയാല്‍ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കുമെന്ന് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ആള്‍ക്കൂട്ട കൊലപാതകങ്ങളെ സ്വാഗതം ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞ ഇന്ദ്രേഷ് എന്നാല്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ ഇല്ലാതാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും പറഞ്ഞു.
പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിലെ അള്‍വാറില്‍ കഴിഞ്ഞദിവസം 28കാരനായ അക്ബര്‍ ഖാന്‍ എന്ന യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്ന സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പശുക്കള്‍ സംരക്ഷിക്കപ്പെടണം. പശുവിന്റെ ചാണകം സിമന്റ് പോലെ ഉപയോഗിക്കണം. എങ്കില്‍ പട്ടിണിയും അക്രമവും അവസാനിക്കും. ലോകത്ത് ഒരു മതവും പശുവിനെ കൊലപ്പെടുത്തുന്നതിനെ അംഗീകരിച്ചിട്ടില്ല.

യേശു ജനിച്ചത് കാലിത്തൊഴുത്തില്‍ ആയതിനാലാണ് ക്രിസ്ത്യാനികള്‍ 'വിശുദ്ധ പശു' എന്ന വാക്ക് ഉപയോഗിക്കുന്നത്. പശുവിറച്ചി കഴിക്കുന്നത് മുസ്ലീങ്ങള്‍ അവസാനിപ്പിക്കണം. പശുവിനെ കൊല്ലുന്നതും നിറുത്തണം. മക്കയിലും മദീനയിലും പശുക്കളെ കൊല്ലുന്നതിനെ ഇസ്ലാം മതവും നിരോധിച്ചിട്ടുണ്ട്. ആള്‍ക്കൂട്ട കൊലപാതകം സുരക്ഷ ഏര്‍പ്പെടുത്തി തടയാനാകുന്നതല്ലെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
രാജ്യത്ത് ഒരു നിയമമുണ്ട്. സര്‍ക്കാര്‍ അതനുസരിച്ച് പ്രവര്‍ത്തിക്കണം. എന്നാല്‍ പ്രശ്‌നങ്ങളെ ശരിയായ രീതിയില്‍ നേരിടാന്‍ സമൂഹവും തയ്യാറാകണമെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ദ്രേഷ് കുമാര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: "Mob Killings Will End If Sin Of Cow Killing Is Stopped": RSS Leader, Rajastan, News, Politics, Allegation, RSS, Murder, Media, Protection, National.

Powered by Info News For You

Comments
Post a Comment