മോഷ്ടാവെന്നാരോപിച്ച് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ച ബംഗാള്‍ സ്വദേശിയായ മനോരോഗിയെ നാട്ടിലേക്ക് കയറ്റിവിടുമെന്ന് പോലീസ്
കാസര്‍കോട്: (www.kasargodvartha.com 17.07.2018) മോഷ്ടാവെന്നാരോപിച്ച് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ച ബംഗാള്‍ സ്വദേശിയായ മനോരോഗിയെ നാട്ടിലേക്ക് കയറ്റിവിടുമെന്ന് പോലീസ് അറിയിച്ചു. പുലര്‍ച്ചെ നാല് മണിക്ക് കാസര്‍കോട് സിറമാമിക്‌സ് റോഡിലെ ഒരു വീടിന്റെ വാതില്‍ മുട്ടിയപ്പോള്‍ അയല്‍വാസികളെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അവരെത്തുമ്പോഴേക്കും യുവാവ് ഓടിരക്ഷപ്പെട്ടിരുന്നു. ഓടുന്നതിനിടയില്‍ യുവാവും പിറകെ ഓടിയിരുന്നവരും വീഴുകയും പിന്നീട് യുവാവിനെ പോലീസിന് കൈമാറുകയും ചെയ്തിരുന്നു. മാനസികാസ്വാസ്ഥ്യം ഉള്ളയാളാണെന്ന് കണ്ട് പോലീസ് യുവാവിനെ വിട്ടയക്കുകയായിരുന്നു.
പിന്നീട് തായലങ്ങാടിയിലെ മറ്റൊരു വീട്ടില്‍ കയറിയ അകത്തുണ്ടായിരുന്ന സ്ത്രീയെ കഴുത്തിന് തോര്‍ത്ത് മുറുക്കുന്നതിനിടെ ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു. നാട്ടുകാരില്‍ ചിലര്‍ മോഷ്ടാവെന്നാരോപിച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നതായും പോലീസ് പറഞ്ഞു.
മനോരോഗിയായ യുവാവിനെ സ്വദേശമായ ബംഗാളിലേക്ക് അയക്കാനുള്ള നടപടികളാണ് പോലീസ് സ്വീകരിച്ചുവരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Thief, Assault, Thayalangadi, Police, House, Youth assaulted and handed over to police
< !- START disable copy paste -->പിന്നീട് തായലങ്ങാടിയിലെ മറ്റൊരു വീട്ടില്‍ കയറിയ അകത്തുണ്ടായിരുന്ന സ്ത്രീയെ കഴുത്തിന് തോര്‍ത്ത് മുറുക്കുന്നതിനിടെ ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു. നാട്ടുകാരില്‍ ചിലര്‍ മോഷ്ടാവെന്നാരോപിച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നതായും പോലീസ് പറഞ്ഞു.
മനോരോഗിയായ യുവാവിനെ സ്വദേശമായ ബംഗാളിലേക്ക് അയക്കാനുള്ള നടപടികളാണ് പോലീസ് സ്വീകരിച്ചുവരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Thief, Assault, Thayalangadi, Police, House, Youth assaulted and handed over to police
Powered by Info News For You

Comments
Post a Comment