നവാസ് ഷെരീഫിനെയും മകളേയും അഡിയാല ജയിലിലേക്കു മാറ്റി; ഇരുവര്‍ക്കും ലഭിക്കുന്നത് എസിയും ടിവിയുമടങ്ങുന്ന ബി ക്ലാസ് സൗകര്യം

ഇസ്ലാമാബാദ്: (www.kvartha.com 14.07.2018) വെള്ളിയാഴ്ച രാത്രി അറസ്റ്റിലായ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫി(68) നെയും, മകള്‍ മറിയ(44)ത്തെയും റാവല്‍പിണ്ടിയിലുള്ള അഡിയാല ജയിലിലേക്കു മാറ്റി. ഇരുവര്‍ക്കും ലഭ്യമാവുക എസിയും ടിവിയുമടങ്ങുന്ന ബി ക്‌ളാസ് സൗകര്യം.

സമൂഹത്തില്‍ ഉന്നത സ്ഥാനത്തിരുന്നവര്‍ ശിക്ഷിക്കപ്പെടുമ്പോള്‍ പാകിസ്ഥാനില്‍ എ, ബി ക്ലാസ് സൗകര്യങ്ങള്‍ ലഭ്യമാകുന്നത് പതിവാണ്. പുതപ്പ്, കസേര, ടി മേശ, ഷെല്‍ഫ് എന്നിവയുള്‍പ്പെടുന്നതാണ് ബി ക്ലാസിലെ സൗകര്യങ്ങള്‍. എന്നാല്‍ ഇതിനുള്ള ചിലവെല്ലാം പ്രസ്തുത ജയില്‍പുള്ളികള്‍ തന്നെ വഹിക്കണം.

AC, Television And More: Sharifs Qualify For Class 'B' Cells In Pak Jail, Islamabad, News, Politics, Trending, Jail, Allegation, Corruption, World

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഴിമതിവിരുദ്ധ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്നാണ് ഷെരീഫും മകളും കഴിഞ്ഞദിവസം ലണ്ടനില്‍നിന്നും പാകിസ്ഥാനിലെത്തിയത്. നാഷണല്‍ അക്കൗണ്ടബിലിറ്റി ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. തടവ് ശിക്ഷയ്ക്ക് പുറമെ ഷെരീഫിന് 73 കോടിരൂപയും മറിയത്തിന് 18 കോടിരൂപയും പിഴ വിധിച്ചിരുന്നു.

ലണ്ടനില്‍ അതീവ ഗുരുതരാവസ്ഥയില്‍ കാന്‍സറിന് ചികിത്സ തേടുന്ന ഭാര്യയുടെ സമീപത്തുനിന്നുമാണ് ഷെരീഫ് പാകിസ്ഥാനിലേക്ക് തിരികെ വന്നത്. കേസുകള്‍ കെട്ടിച്ചമച്ചതാണെന്നാരോപിച്ച് നവാസ് ഷരീഫ് നല്‍കിയ പുന:പരിശോധനാ ഹര്‍ജി നേരത്തേ സുപ്രീം കോടതി തള്ളിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: AC, Television And More: Sharifs Qualify For Class 'B' Cells In Pak Jail, Islamabad, News, Politics, Trending, Jail, Allegation, Corruption, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?