അനധികൃതമായി നിര്‍മിച്ച സ്വകാര്യ റിസോര്‍ട്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു; അക്രമം ഹര്‍ത്താലിനിടെ
വര്‍ക്കല: (www.kvartha.com 26.07.2018) അനധികൃതമായി നിര്‍മിച്ച സ്വകാര്യ റിസോര്‍ട്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. വര്‍ക്കല പാപനാശം തിരുവമ്പാടി ബ്ലാക്ക് ബീച്ചില്‍ നഗരസഭയുടെ അനുമതി ഇല്ലാതെയും കടല്‍ഭിത്തി കൈയ്യേറിയും നിര്‍മാണം നടത്തിവന്നിരുന്ന സ്വകാര്യ റിസോര്‍ട്ട് ആണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്.
വടിയും മറ്റ് ആയുധങ്ങളുമായെത്തിയ പ്രവര്‍ത്തകര്‍ റിസോര്‍ട്ട് പൂര്‍ണമായും അടിച്ച് തകര്‍ത്തു. പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രവര്‍ത്തരെ അറസ്റ്റ് ചെയ്ത് നീക്കി. ചട്ടങ്ങള്‍ പാലിക്കാതെ എല്‍.ഡി.എഫ് ഭരണസമിതി റിസോര്‍ട്ട് നിര്‍മാണത്തിന് അനുമതി നല്‍കിയെന്ന ആരോപണത്തെച്ചൊല്ലി വര്‍ക്കലയില്‍ ഹര്‍ത്താല്‍ നടക്കുന്നതിനിടെയാണ് അക്രമം.
അതേസമയം, ഇരുകൂട്ടരും വര്‍ക്കലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വര്‍ക്കലയില്‍ പുരോഗമിക്കുകയാണ്. ബുധനാഴ്ച നടന്ന കൈയ്യാങ്കളിയിൽ പരിക്കേറ്റ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് എസ്. ജയശ്രീ തുടങ്ങി 16 കൗൺസിലർമാർ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച ഉച്ചയ്ക്ക് കൗൺസിൽ യോഗം നടക്കുന്നതിനിടെ നടന്ന വാക്കുതർക്കം കൂട്ടത്തല്ലിൽ അവസാനിക്കുകയായിരുന്നു. രാവിലെ 11.30 മുതൽ ഒരു മണിക്കൂറോളം കൗൺസിൽ ഹാളും ചെയർപേഴ്സന്റെ ചേംബറിന് മുൻഭാഗവും ഇടനാഴിയും സംഘർഷഭരിതമായി. കർക്കടകവാവ്, ഓണാഘോഷം, ഐ.ടി.ഐ ഉദ്ഘാടനം തുടങ്ങി 20 ഓളം വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള കൗൺസിൽ യോഗം രാവിലെ 11മണിയോടെയാണ് ആരംഭിച്ചത്.
അജൻഡകൾ ചർച്ച ചെയ്യുന്നതിന് മുമ്പ് ചെയർപേഴ്സൺ ബിന്ദു ഹരിദാസ് രണ്ട് അടിയന്തര പ്രമേയങ്ങൾ അവതരിപ്പിച്ചു. പ്രതിപക്ഷ കൗൺസിലറായ എസ്. പ്രസാദ് കഴിഞ്ഞ 28ന് വനിതകളടക്കമുള്ള ജീവനക്കാരെ അസഭ്യം പറയുകയും നഗരസഭ കാര്യാലയത്തിനകത്ത് നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത സംഭവത്തെ അപലപിക്കുന്നതായിരുന്നു പ്രമേയം.
യു.ഡി.എഫിലെ എസ്. ജയശ്രീ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ വർക്കല പാപനാശം തിരുവമ്പാടി ബ്ളോക്ക് ബീച്ചിൽ നഗരസഭയുടെ അനുമതി ഇല്ലാതെയും കടൽഭിത്തി കൈയേറിയും നടത്തുന്ന അനധികൃത റിസോർട്ട് നിർമ്മാണം തടയണമെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നതായിരുന്നു രണ്ടാമത്തെ പ്രമേയം. പ്രമേയങ്ങൾ ചർച്ചയ്ക്കെടുത്ത ശേഷം ചെയർപേഴ്സൺ മറുപടി പറയുന്നതിനിടെ പ്രകോപിതരായ കോൺഗ്രസ് - ബി.ജെ.പി അംഗങ്ങൾ പ്രതിഷേധവുമായി ഡയസിന് മുന്നിലെത്തി.
തുടർന്ന് എൽ.ഡി.എഫ് കൗൺസിലർമാരും എത്തിയതോടെയാണ് വാക്കേറ്റവും കൈയാങ്കളിയും ആരംഭിച്ചത്. രംഗം വഷളായതോടെ ചെയർപേഴ്സൺ ചേംബറിലേക്ക് പോകാനായി ഡയസിൽ നിന്ന് ഇറങ്ങി. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ അവരെ തടയുകയായിരുന്നു. പിന്നാലെ അംഗങ്ങൾ ചേരി തിരിഞ്ഞ് നടത്തിയ കൈയേറ്റം സംഘർഷത്തിൽ കലാശിച്ചു. പോലീസെത്തിയാണ് പ്രശ്നം നിയന്ത്രണവിധേയമാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: DYFI workers destroyed hotel resort, News, Local-News, Politics, DYFI, Hotel, attack, Kerala.

Powered by Info News For You

Comments
Post a Comment