ഉപ്പളയിലെ വാഹനാപകടം: മരിച്ച നസീമയുടെ പത്തുമാസം പ്രായമുള്ള മകളും മരണത്തിന് കീഴടങ്ങി

കാസര്‍കോട് (www.evisionnews.co): ഉപ്പളയില്‍ കുടുംബത്തിലെ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പത്തുമാസം പ്രായമുള്ള കുട്ടിയും മരിച്ചു. സംഭവദിവസം മരിച്ച നസീമയുടെ മകള്‍ ഫാത്തിമയാണ് ഇന്നലെ വൈകിട്ടോടെ മംഗളൂരു ആസ്പത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ ദേശീയപാത 66ല്‍ ഉപ്പള നയാബസാറില്‍ മംഗല്‍പാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് സമീപമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. 
 
തലപ്പാടി കെ.സി റോഡ് അജ്ജനടുക്കയിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ (65), മക്കളായ നസീമ (38), അസ്മ (30), അസ്മയുടെ ഭര്‍ത്താവ് ഇംത്യാസ് (35), ബീഫാത്തിമയുടെ മറ്റൊരു മകള്‍ സൗദയുടെ ഭര്‍ത്താവ് മുഷ്താഖ് (41) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. ഇന്നലെ മരിച്ച നസീമയുടെ മകള്‍ ഫാത്തിമ അടക്കം മറ്റുമക്കള്‍ ഷാഹിദ് (16), ആഫിയ (ഒമ്പത്), അസ്മയുടെ മക്കളായ സല്‍മാന്‍ (16), അബ്ദുല്‍ റഹ്്മാന്‍ (12), മാഷിദ (പത്ത്), അമല്‍ (ആറ്), എട്ടുമാസം പ്രായമുള്ള ആബിദ്, മുഷ്താഖിന്റെ ഭാര്യ സൗദ മക്കളായ സവാദ് (12), ഫാത്തിമ (പത്ത്), അമര്‍ (അഞ്ച്), സുമയ്യ (മൂന്ന്) എന്നിവരെ പരിക്കേറ്റ നിലയില്‍ ഉപ്പളയിലെയും മംഗലാപുരത്തെയും പ്രവേശിപ്പിച്ചിരുന്നു.
 
പാലക്കാട് മംഗള ഡാമിന് സമീപത്ത് ബീഫാത്തിമയുടെ മറ്റൊരു മകള്‍ റുഖിയയുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നിടെയായിരുന്നു കുടുംബം സഞ്ചരിച്ച ഫോഴ്‌സ് ട്രാക്ക് തൂഫാന്‍ ജീപ്പ് അപകടത്തില്‍പെട്ടത്. മഹാരാഷ്ട്രയില്‍ നിന്നും കൊച്ചിയിലേക്ക് ചരക്കുമായി പോവുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ജീപ്പില്‍ ഇടിക്കുകയായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ ആളുകള്‍ ജീപ്പ് വെട്ടിപ്പൊളിച്ചാണ് മരിച്ചവരെയും പരിക്കേറ്റവരെയും പുറത്തെടുത്തത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?