എയര്‍ ഹോസ്റ്റസിന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍; ഭര്‍ത്താവും ബന്ധുക്കളും പണത്തിന് വേണ്ടി ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ആരോപണം
ന്യൂഡല്‍ഹി: (www.kvartha.com 16.07.2018) എയര്‍ ഹോസ്റ്റസ് കെട്ടിടത്തിനു മുകളില്‍ നിന്നു വീണു മരിച്ച സംഭവം കൊലപാതകമാണെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. ലുഫ്താന്‍സ എയര്‍ലൈന്‍സില്‍ ജോലി ചെയ്യുന്ന അനീസ്യ ബത്രയാണ് (32) ഡെല്‍ഹി പഞ്ചശീല്‍ പാര്‍ക്കിനു സമീപത്തെ വീടിന്റെ ടെറസില്‍ നിന്നു താഴേക്കു വീണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഭര്‍ത്താവ് മായങ്ക് സിങ്‌വി ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മകളുടെ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ അനീസ്യയുടെ പിതാവ് റിട്ട. മേജര്‍ ജനറല്‍ ആര്‍.എസ്.ബത്ര രണ്ടു ദിവസം മുന്‍പു പോലീസില്‍ പരാതി നല്‍കിയിരുന്നു. അനീസ്യയെ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുന്നുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നും കാട്ടിയായിരുന്നു പരാതി. എന്നാല്‍ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ പോലീസ് തയാറായില്ലെന്നു കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. രണ്ടു വര്‍ഷം മുന്‍പാണ് ഇരുവരുടേയും വിവാഹം നടന്നത്.
അതേസമയം ടെറസില്‍ നിന്നു ചാടുന്നതിനു മുന്‍പു സഹോദരി തനിക്കു സന്ദേശം അയച്ചിരുന്നതായി അനീസ്യയുടെ സഹോദരന്‍ കരണ്‍ ബത്ര പറയുന്നു. മായങ്ക് തന്നെ മുറിയില്‍ പൂട്ടിയിരിക്കുകയാണെന്നും പോലീസിനെ വിളിക്കണമെന്നും കാട്ടിയായിരുന്നു സന്ദേശം. മദ്യപാനിയായ മായങ്ക് പണത്തിനു വേണ്ടി അനീസ്യയെ ക്രൂരമായി മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. സ്ത്രീധന പീഡനത്തിന്റെ പേരില്‍ പലപ്പോഴും മാനസികമായും ശാരീരികമായും പീഡനത്തിന് വിധേയമാക്കാറുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ആര്‍മി റിട്ടയേര്‍ഡ് മേജര്‍ ജനറലിന്റെ മകളും ജര്‍മ്മന്‍ എയര്‍ലൈന്‍സായ ലുഫ്താന്‍സയിലെ എയര്‍ഹോസ്റ്റസുമായിരുന്നു അനീസിയ. സോഫ്റ്റ്‌വേര്‍ എഞ്ചിനീയറായ മായങ്ക് സിംഗ്‌വിയാണ് ഇവരുടെ ഭര്‍ത്താവ്.

ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിംഗ്‌വിക്കെതിരെ സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ റൊമില്‍ ബാനിയ അറിയിച്ചു. എന്നാല്‍ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ സിംഗ്‌വിയെ അറസ്റ്റ് ചെയ്യുകയുള്ളുവെന്നും ഡി.സി.പി വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Delhi Air Hostess Allegedly Jumps Off Terrace, Dies; Family Says Murder,New Delhi, News, Murder, Crime, Criminal Case, Police, Case, Allegation, Family, National.

Powered by Info News For You

Comments
Post a Comment