മഹാനടനായ തിലകനോട് ഷൂട്ടിംഗ് സെറ്റില്‍ നിന്നും ഇറങ്ങി പോകാന്‍ പറയേണ്ടി വന്നിട്ടുണ്ടെന്ന് സംവിധായകന്‍ രഞ്ജിത്ത്

(www.kvartha.com 07.07.2018) മഹാനടനായ തിലകനോട് ഷൂട്ടിംഗ് സെറ്റില്‍ നിന്നും ഇറങ്ങി പോകാന്‍ പറയേണ്ടി വന്നിട്ടുണ്ടെന്ന് സംവിധായകന്‍ രഞ്ജിത്ത്. താരങ്ങളുടെ വിലക്കും അതുമായി ബന്ധപ്പെട്ട് സിനിമാ സംഘടനകളായ അമ്മയും ഫെഫ്കയും വിവാദങ്ങള്‍ നേരിടുമ്പോഴാണ് രഞ്ജിത്തിന്റെ ഈ വെളിപ്പെടുത്തല്‍.

സഹസംവിധായകനെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് എന്റെ ഒരു സെറ്റില്‍ നിന്ന് തിലകനോട് ഇറങ്ങിപ്പോകാന്‍ പറയേണ്ടിവന്നിട്ടുണ്ട്. അതിന്റെ പേരില്‍ വര്‍ഷങ്ങളോളം ഞാനും തിലകന്‍ ചേട്ടനും തമ്മില്‍ മിണ്ടിയിട്ടില്ലെന്നുമാണ് രഞ്ജിത്തിന്റെ വെളിപ്പെടുത്തല്‍.

Director Ranjith talks about Thilakan, Controversy, News, Director, Cinema, Entertainment, Kerala

'കലാകാരന്‍മാര്‍ പൊതുവേ കാര്യങ്ങളെ വൈകാരികമായി കാണുന്നവരാണ്, സംഭവങ്ങളോട് പെട്ടെന്നു പ്രതികരിക്കുകയും ചെയ്യും. തിലകന്‍ചേട്ടനും സമാനസ്വഭാവമുള്ള വ്യക്തിയാണ്. അദ്ദേഹവും സിനിമാസംഘടനകളും തമ്മിലുണ്ടായിരുന്ന തര്‍ക്കങ്ങളും ഇത്തരം വൈകാരിക സമീപനങ്ങള്‍ കൊണ്ട് സംഭവിച്ച ചില പരിഭവങ്ങള്‍ മാത്രമായിരുന്നു.

'ഇന്ത്യന്‍ റുപ്പി' എന്ന ചിത്രം തുടങ്ങുന്നതിന് മുമ്പ് മുംബയിലെ ഒരുചടങ്ങില്‍വച്ച് സിനിമാ സംഘടനകളുടെ ഭാരവാഹികളായിരുന്ന ബി. ഉണ്ണികൃഷ്ണനെയും ഇന്നസെന്റിനെയും കണ്ടപ്പോള്‍ താന്‍ അവരോട് പുതിയ ചിത്രത്തെ കുറിച്ചും അതില്‍ അഭിനയിക്കുന്നവരെ കുറിച്ചും സംസാരിച്ചു. പൃഥ്വിരാജും തിലകനുമാണ് പ്രധാനവേഷങ്ങളിലെന്നും, എന്തോ വിലക്കിനെക്കുറിച്ചൊക്കെ തിലകന്‍ ചേട്ടന്‍ പറഞ്ഞിരുന്നുവെന്നും സൂചിപ്പിച്ചപ്പോള്‍ ഇന്നസെന്റും ഉണ്ണിക്കൃഷ്ണനും ഒരേസ്വരത്തില്‍ പറഞ്ഞത് വിലക്കുകളൊന്നുമില്ലെന്നും ധൈര്യമായി തിലകനെ വിളിക്കാമെന്നുമായിരുന്നു.

ധൈര്യക്കുറവൊന്നുമില്ല, നാളെയൊരു ചോദ്യവുമായി എന്റെടുത്ത് വരരുതെന്ന് പറഞ്ഞപ്പോള്‍ ഒരിക്കലുമില്ല, സംഘടനയ്ക്ക് ഒരു പ്രശ്‌നവുമില്ല എന്നുതന്നെയാണ് ഇരുവരും പറഞ്ഞത്. ചിത്രീകരണത്തിന്റെ ഒരുഘട്ടത്തിലും വിലക്കുമായി ആരും എത്തിയിരുന്നുമില്ല, അതിനുശേഷം അദ്ദേഹം എന്റെ 'സ്പിരിറ്റ്' എന്ന ചിത്രത്തിലും അഭിനയിച്ചു. ഒരു തരത്തിലുള്ള പ്രതിഷേധവും ആ സമയത്തൊന്നും സിനിമാ സംഘടനകളില്‍ നിന്ന് എനിക്കോ തിലകന്‍ ചേട്ടനോ നേരിടേണ്ടിയും വന്നിട്ടില്ല എന്നും രഞ്ജിത് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Director Ranjith talks about Thilakan, Controversy, News, Director, Cinema, Entertainment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?