യുവ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

കല്‍പ്പറ്റ: (www.kvartha.com 23.07.2018) യുവ വ്യാപാരിയെ തട്ടിക്കൊണ്ട് പോയി 15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഘത്തിലെ മൂന്ന് പ്രതികളെയും മൂന്ന് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു. തൊട്ടില്‍പാലം കുണ്ടുതോട് കിണറുള്ള പറമ്പത്ത് അജ്മല്‍ ടി (33), കുറ്റിയാടി വളയം നെല്ലിക്കണ്ടി പീടിക ഇടത്തിപറമ്പില്‍ ഫാസില്‍ കെ.കെ (26), കുറ്റിയാടി അടുക്കത്ത് കക്കോട്ട് ചാലില്‍ അമ്പലക്കണ്ടി സൂഹൈല്‍(29) എന്നിവരെയും കേസിലുള്‍പ്പെട്ട കെ.എല്‍ 18 എന്‍, കെ.എല്‍ 18 ഡി 4849, കെ.എല്‍ 58 എന്‍387 എന്നീ കാറുകളും ആണ് മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ മണിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.

മാനന്തവാടിയില്‍ നിന്നും ഒരു സ്ത്രീയുടെ സഹായത്തോടെ കാസര്‍കോട് സ്വദേശിയായ യുവ വ്യാപാരിയെ തട്ടിക്കൊണ്ട് പോയി കര്‍ണാടകത്തിലെ പൊന്നമ്പേട്ടയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ച് ദേഹോപദ്രവം ഏല്‍പിച്ച് പണം കവര്‍ച്ച ചെയ്യുകയും തുടര്‍ന്ന് മോചനദ്രവ്യമായി 15 ലക്ഷം രൂപ പ്രതികള്‍ ആവശ്യപ്പെടുകയും ചെയ്തു. വ്യാപാരിയുടെ സുഹൃത്ത് മുഖേന 1.5 ലക്ഷം കഴിഞ്ഞ 17-ാം തിയതി പ്രതികള്‍ക്ക് കണ്ണൂരില്‍ നിന്നും കൈമാറി വ്യാപാരിയെ മോചിപ്പിക്കുകയും ചെയ്തു.

3 arrested for kidnapping businessman, News, Kidnap, Police, Custody, Karnataka, Police Station, Kannur, Kerala

പിടികൂടിയ പ്രതികളില്‍ അജ്മല്‍ വെള്ളമുണ്ട പോലീസ് സ്‌റ്റേഷനില്‍ വധശ്രമകേസിലും, ഫാസില്‍ കുറ്റിയാടി പോലീസ് സ്‌റ്റേഷനില്‍ ബലാത്സംഗ കേസിലും മാനന്തവാടി പോലീസ് സ്‌റ്റേഷനില്‍ കഞ്ചാവ് കേസിലും ഉള്‍പ്പെട്ട പ്രതികളാണ്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മനോജ് സിവില്‍ പോലീസ് ഓഫീസര്‍മാരായ സുഷാജ് ബിജു ടി.കെ.എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 3 arrested for kidnapping businessman, News, Kidnap, Police, Custody, Karnataka, Police Station, Kannur, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?