പ്രിയതമയെ രക്ഷിക്കാന്‍ മുഖ്യന് കത്തയച്ചു; സേതുകുട്ടിയമ്മ ഇനി ഗാന്ധിഭവന്റെ തണലില്‍

ഹരിപ്പാട്:(www.kvartha.com 01/07/2018) ദുരിത ജീവിതത്തില്‍ പരാശ്രയമില്ലാതെ കഴിഞ്ഞ തന്റെ ജീവിതപങ്കാളിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ഉഴവൂര്‍ സ്വദേശി ദിവാകരന്‍ നായര്‍ (87) മുഖ്യമന്ത്രിക്ക് കത്തയക്കുകയും മുഖ്യമന്ത്രിയുടെ ഇടപെടലില്‍ 76 കാരിയായ സേതുകുട്ടി അമ്മയ്ക്ക് ആയാപറമ്പ് ഗാന്ധിഭവന്‍ സ്‌നേഹവീട്ടില്‍ അഭയം ഒരുക്കുകയും ചെയ്തു.

33 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആറ്റിങ്ങലില്‍ ഹോട്ടല്‍ ജീവനക്കാരനായി ജോലിനോക്കവേ നാല് വയസുള്ള കുട്ടിയോടൊപ്പം ജോലി അന്വേഷിച്ചു വന്ന സേതുകുട്ടിയമ്മയെ ജീവിതത്തിലേക്ക് കൂട്ടുകയായിരുന്നു. മകന്‍ ഇപ്പോള്‍ എവിടെയോ ആണ്. പ്രാഥമിക കാര്യങ്ങള്‍ പോലും കൃത്യമായി നിറവേറ്റാന്‍ കഴിയാത്ത അവസ്ഥയില്‍ രണ്ടു പേരും ആയതിനെ തുടര്‍ന്നാണ് ദിവാകരന്‍ കത്തയച്ചത്.

News, Kerala, Gandibhavan, Gandhi Bhavan will protect Gowrikkuttiyamma

ഗാന്ധിഭവന്‍ പ്രസിദ്ധീകരണത്തില്‍ മുഖ്യമന്ത്രിയുടെ ചിത്രം കണ്ടപ്പോഴാണ് തന്റെ ജീവിത പങ്കാളിക്ക് ഗാന്ധിഭവനില്‍ സംരക്ഷണം ഒരുക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രി കോട്ടയം കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും കളക്ടറുടെ ഇടപെടലില്‍ കുറവിലങ്ങാട് ജനമൈത്രി പോലീസ് മുന്‍കൈ എടുത്ത് ഗാന്ധിഭവന്‍ സ്‌നേഹവീട്ടില്‍ സംരക്ഷണം ഒരുക്കുകയുമായിരുന്നു.

കുറവിലങ്ങാട് എസ്‌ഐ രാജന്‍, വാര്‍ഡ് മെമ്പര്‍ ശാന്തി എന്നിവരുടെ സാന്നിധ്യത്തില്‍ സ്‌നേഹവീട് ഡയറക്ടര്‍ മുഹമ്മദ് ഷെമീര്‍ ഏറ്റെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Gandibhavan, Gandhi Bhavan will protect Gowrikkuttiyamma


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?