സി.പി.എം പഞ്ചായത്തംഗത്തിന്റെ ഫണ്ട് തിരിമറി: സമഗ്ര അന്വേഷണം വേണം: മുസ്്‌ലിം ലീഗ്

ചെര്‍ക്കള (www.evisionnews.co): ചെങ്കള പഞ്ചായത്തിലെ നാലാം വാര്‍ഡ് മെമ്പറായ സി.പി.എം നേതാവ് പട്ടിക ജാതിക്കാരുടെ ഫണ്ട് തിരിമറി നടത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ചെങ്കള പഞ്ചായത്ത് മുസ്്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്തല്‍ നിന്നും എസ്.സി- എസ്..ടി വിഭാഗങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ കുടുംബങ്ങളെ കബളിപ്പിച്ചാണ് കൈക്കലാക്കിയത്. തട്ടിപ്പ് പുറത്തുവന്നതോടെ തട്ടിപ്പിനിരയായ നിരവധി പട്ടികജാതി കുടുംബങ്ങള്‍ പരാതിയുമായി മുന്നോട്ടുവന്നിട്ടുണ്ട്. പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന പല ആനുകൂല്യങ്ങും ഇത്തരത്തില്‍ കുറ്റാരോപിതനായ മെമ്പര്‍ കൈക്കലാക്കിയിട്ടുള്ളതായാണ് വിവരം. 
 
സഹകരണ ബേങ്ക് വഴി വിതരണം ചെയ്യുന്ന പെന്‍ഷന്‍ ലഭിക്കുന്ന വീടുകളില്‍ പോയി ഇയാള്‍ പാരിതോഷികം പറ്റിയത് നേരത്തെ തന്നെ നാട്ടില്‍ ചര്‍ച്ചയായിരുന്നു. പാര്‍ട്ടിയുടെ അറിവോടെയാണോ തട്ടിപ്പ് നടക്കുന്നതെന്ന് സി.പി.എം വ്യക്തമാക്കണം. വിശ്വാസ വഞ്ചനകാട്ടി തട്ടിയെടുത്ത പണം കുടുംബങ്ങള്‍ക്ക് ഉടന്‍ തിരിച്ചുനല്‍കി സി.പി.എം മാന്യത കാണിക്കണമെന്നും മുസ്്‌ലിം ലീഗ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം തട്ടിപ്പിനിരയായ കുടുംബങ്ങളെ അണിനിരത്തി മുസ്്‌ലിം ലീഗ് സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് പ്രസിഡണ്ട് ബി.കെ അബ്ദുസമദ്, ജനറല്‍ സെക്രട്ടറി പി.ഡി.എ റഹ്്മാന്‍ മുന്നറിയിപ്പ് നല്‍കി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?