ദുബൈയില്‍ വ്യവസായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയില്‍ കത്തിക്കാന്‍ ശ്രമിച്ച കേസ് കോടതിയില്‍; പ്രതികള്‍ സ്ത്രീയും മകനും ഉള്‍പ്പെട്ട സംഘം
ദുബൈ: (www.kvartha.com 23.07.2018) ദുബൈയില്‍ വ്യവസായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയില്‍ കത്തിക്കാന്‍ ശ്രമിച്ച കേസ് കോടതിയില്‍. സംഭവത്തില്‍ ചൈനക്കാരിയായ സ്ത്രീയും മകനും മറ്റു രണ്ടുപേര്‍ക്കുമെതിരെയാണ് ദുബൈ പോലീസ് കേസ് എടുത്തിരുന്നത്. മൃതദേഹം ഭാഗികമായി മമ്മിയാക്കി സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. 2017 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ചൈനീസ് പൗരനും 60 കാരനുമായ വ്യവസായിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. ദുബൈയിലേക്ക് വന്ന പിതാവിന്റെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് അദ്ദേഹം തന്നെ വിളിച്ചുവെന്നും പിന്നെ യാതൊരു വിവരവും ഇല്ലെന്നാണ് മകന്‍ പോലീസില്‍ അറിയിച്ചത്. വിമാനത്താവളത്തിലെ ദുബൈ പോലീസ് ഓഫിസിലാണ് 29 കാരനായ മകന്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയത്.
പിതാവുമായുള്ള ബന്ധം നഷ്ടമായ ശേഷം ഒരു ശബ്ദ സന്ദേശം മകന് ലഭിച്ചിരുന്നു. പിതാവ് തായ് ലന്‍ഡില്‍ ആണുള്ളതെന്നും വീചാറ്റ് വഴി പണം കൈമാറ്റം ചെയ്തുവെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നതെന്ന് മകന്‍ പരാതിയില്‍ പറയുന്നു. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ 60 വയസ്സുള്ള ചൈനീസ് വ്യവസായി 2017 ഓഗസ്റ്റ് നാലിനാണ് ദുബൈയില്‍ എത്തിയതെന്ന് വ്യക്തമായി. ഇയാള്‍ക്കൊപ്പം ജോലി ചെയ്യുന്ന 47 വയസുള്ള ചൈനീസ് സ്ത്രീയും ഉണ്ടായിരുന്നുവെന്നും അറിയാന്‍ കഴിഞ്ഞു.
തുടര്‍ അന്വേഷണത്തില്‍ സ്ത്രീയ്‌ക്കൊപ്പം മൂന്നു പുരുഷന്‍മാരും വ്യവസായിയും ചേര്‍ന്ന് ഹോട്ടലില്‍ നിന്നു പുറത്തുപോവുകയും ഒരു കാര്‍ വാടകയ്‌ക്കെടുക്കുകയും ചെയ്തുവെന്നും വ്യക്തമായി. നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ കാര്‍ ജുമൈറ സര്‍ക്കിളിലെ ഒരു വില്ലയിലേക്ക് പോയതായും അറിയാന്‍ സാധിച്ചു. എന്നാല്‍ പോലീസ് ഇവിടെ പരിശോധന നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല. പക്ഷേ, സംഘത്തിലുണ്ടായിരുന്നവരെ തിരിച്ചറിയാന്‍ സാധിച്ചു. 47 വയസ്സുള്ള ചൈനീസ് സ്ത്രീ, ഇവരുടെ 27 വയസ്സുള്ള മകന്‍, 26 വയസ്സുള്ള ബന്ധു 25 വയസ്സുള്ള മറ്റൊരാള്‍ എന്നിവരാണ് വില്ലയിലെത്തിയതെന്ന് മനസിലായി.
അതേസമയം സംഘം ഓഗസ്റ്റ് എട്ടിനു രാജ്യം വിട്ടുവെന്നു വിമാനത്താവള രേഖകളില്‍ നിന്നും വ്യക്തമായതോടെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. നാലു പേരും സെപ്റ്റബര്‍ 15ന് ദുബൈ വിമാനത്താവളം വഴി പോകുന്നുവെന്ന് മനസിലാക്കിയ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ വ്യവസായി തന്നെ ഹോട്ടലില്‍ വച്ചു പീഡിപ്പിച്ചുവെന്നു സ്ത്രീ മൊഴി നല്‍കി.
തുടര്‍ന്ന് സ്ത്രീ തന്റെ മകനെയും ബന്ധുവിനെയും വിളിക്കുകയും ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇവര്‍ വ്യവസായിയെ ഹോട്ടലില്‍ നിന്നും തട്ടിക്കൊണ്ടുപോവുകയും കാറില്‍ വച്ച് വാക്കു തര്‍ക്കം ഉണ്ടാവുകയും ചെയ്തു. ഇതിനിടെ വ്യവസായി കുഴഞ്ഞു വീഴുകയും മരിക്കുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇയാളെ തട്ടിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യമായിരുന്നു ക്യാമറയില്‍ പതിഞ്ഞത്.
തുടര്‍ന്ന് ഇവര്‍ മൃതശരീരം അബുദാബിക്കു സമീപമുള്ള മരുഭൂമിയില്‍ എത്തിച്ച് കത്തിക്കാന്‍ ശ്രമിച്ചുവെന്നും പോലീസ് പറഞ്ഞു. മൃതദേഹം പിന്നീട് ഭാഗികമായി മമ്മിയുടെ രൂപത്തില്‍ സൂക്ഷിക്കാന്‍ ശ്രമിച്ചുവെന്നാണ് ഫൊറന്‍സിക് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ചൈനീസ് വ്യവസായിയെ തട്ടിക്കൊണ്ടു പോയ ശേഷം ഇയാളുടെ അക്കൗണ്ടില്‍ നിന്ന് വീ ചാറ്റ് ആപ്ലിക്കേഷന്‍ മുഖേനെ 75,000 ദിര്‍ഹം പ്രതികള്‍ മോഷ്ടിച്ചുവെന്നാണ് പ്രോസിക്യൂട്ടേഴ്‌സിന്റെ വാദം. പ്രതികളെ കോടതിയില്‍ ഹാജരാക്കി. അതേസമയം ന്യൂസിലന്‍ഡിലെ വീട്ടിലുള്ളപ്പോഴാണ് പിതാവിനെ കാണാനില്ലെന്നു പറഞ്ഞ് അമ്മ വിളിച്ചതെന്ന് കൊല്ലപ്പെട്ട വ്യവസായിയുടെ മകന്‍ പറഞ്ഞു.
ഓഫിസിലെ ജീവനക്കാരിയാകും പിതാവിനൊപ്പം ഉണ്ടാവുകയെന്നും ഇവര്‍ ദുബൈ വഴി പോര്‍ച്ചുഗലിലേക്ക് പോവുകയായിരുന്നുവെന്നും മകന്‍ മൊഴി നല്‍കി. ഇതാണ് പ്രതികളിലേക്ക് എളുപ്പത്തില്‍ എത്താന്‍ പോലീസിനെ സാഹായിച്ചത്. കേസില്‍ സെപ്റ്റബര്‍ ഒമ്പതിന് വീണ്ടും വാദം കേള്‍ക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dead body burned in Dubai, Dubai, News, Crime, Criminal Case, Police, Court, Dead Body, Complaint, Gulf, World.

Powered by Info News For You

Comments
Post a Comment